ജനസാഗരമിരമ്പി 'ഹുദൈബിയ്യ'
ഹുദൈബിയ്യ (മഞ്ചേരി): മദീനപാഷന് സമാപന സമ്മേളന നഗരിയിലേക്കു യുവജന കുത്തൊഴുക്ക്. ജില്ലയുടെ നാനാ ഭാഗങ്ങളില്‍നിന്നായി ഇന്നലെ ഉച്ചതിരിഞ്ഞതു മുതല്‍ സുന്നീ പ്രവര്‍ത്തകര്‍ നഗരി ലക്ഷ്യമാക്കി ഒഴുകി. സമാപന സമ്മേളനത്തിനു മണിക്കൂറുകള്‍ മുന്‍പേ നഗരവീഥികള്‍ പ്രവര്‍ത്തകരെക്കൊണ്ടു നിറഞ്ഞു. സമ്മേളന നഗരിയായ കച്ചേരിപ്പടി ബസ് സ്റ്റാന്‍ഡ് പരിസരത്തിനു പുറമേ, മലപ്പുറം റോഡ്, ചെങ്ങണ ബൈപാസ്, ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് റോഡ് എന്നീ പാതയോരങ്ങളിലും കിലോമീറ്ററുകളോളം പ്രവര്‍ത്തകര്‍ നിറഞ്ഞൊഴുകി. മഞ്ചേരി സി.ഐ, എസ്.ഐ എന്നിവരുടെ നേതൃത്വത്തില്‍ പൊലിസും വിഖായ വളണ്ടിയര്‍മാരും ചേര്‍ന്നു ചിട്ടയായ ഗതാഗത ക്രമീകരണമാണ് ആവിഷ്കരിച്ചത്. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട വിഖായ അംഗങ്ങളെ രാവിലെ പത്തരയോടെ വിവിധ വിഭാഗങ്ങളായി തിരിച്ചു സേവനത്തിനു വിന്യസിച്ചിരുന്നു.
ലൈവായി മഞ്ചേരി
ഹുദൈബിയ്യ (മഞ്ചേരി): മൂന്നുദിന സമ്മേളനം എല്ലാ അര്‍ഥത്തിലും ഏറനാടന്‍ ആസ്ഥാന നഗരി ഏറ്റെടുക്കുകയായിരുന്നു. സമ്മേളനത്തോടനുബന്ധിച്ച് മഞ്ചേരി ടൗണില്‍ ബുക്ഫെയര്‍, മധുരം മദീന, തസ്നീമെ റസൂല്‍, മീഡിയ ടോക്ക്, വിദ്യാഭ്യാസ സെമിനാര്‍ എന്നിവയും വെള്ളിയാഴ്ച കാരക്കുന്ന് ജാമിഅഃ ഇസ്ലാമിയ്യയില് ഉദ്ഘാടന സമ്മേളനവും മജ്ലിസുന്നൂറും ശനിയാഴ്ച തുറക്കലില്‍ പ്രതിനിധി ക്യാംപും നടത്തി. ഞായറാഴ്ച മഞ്ചേരിയില്‍ പ്രവാസി, തലമുറ സംഗമവും നടത്തിയാണ് കച്ചേരിപ്പടിയില്‍ തയാറാക്കിയ ഹുദൈബിയ്യ നഗരിയില്‍ പൊതുസമ്മേളനം നടന്നത്. ജില്ലാ സ്നേഹ സന്ദേശ യാത്ര, ഏരിയാതല സെമിനാര്‍, മേഖലാ പ്രീകോണ്‍ എന്നിവയും നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."