ഇടതുമുന്നണി വിട്ടവര്‍ തിരിച്ചുവരണം: കാനം
മാവേലിക്കര: ഇടതുമുന്നണി വിട്ടവര്‍ തിരിച്ചുവരണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. എന്നാല്‍ പുത്തന്‍ അപകടങ്ങള്‍ തലയിലേക്ക് എടുത്തുവയ്ക്കരുതെന്നും കാനം സി.പി.എമ്മിന് മുന്നറിയിപ്പ് നല്കി. ഇടതുമുന്നണിയിലേക്ക് മാണി അടുക്കുന്ന സാഹചര്യം മുന്‍നിര്‍ത്തിയാണ് കാനം തന്റെ പ്രസംഗത്തില്‍ പുതിയ അപകടങ്ങളെന്ന് സൂചിപ്പിച്ചത്.
91 സീറ്റുമായി അധികാരത്തിലെത്തിയ എല്‍.ഡി.എഫ് സര്‍ക്കാരിന് സുരക്ഷിതമായ ഭൂരിപക്ഷമുണ്ട്. മാവേലിക്കര സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ സി.പി.ഐ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആര്‍ക്കെങ്കിലും എന്തെങ്കിലും കുഴപ്പമുണ്ടായാല്‍ സംരക്ഷിക്കാന്‍ ആംബുലന്‍സുമായി ചെല്ലുന്നതല്ല എല്‍.ഡി.എഫ് നിലപാടെന്നും കാനം പറഞ്ഞു. സി.പി.എം ദുര്‍ബലമായാല്‍ എല്‍.ഡി.എഫ് ശക്തിപ്പെടുമെന്ന് സി.പി.ഐ കരുതുന്നില്ല. മുന്നണി ദുര്‍ബലമാകാതിരിക്കാനാണ് സി.പി.ഐ ശ്രമിക്കുക.
അതിരപ്പിള്ളി പദ്ധതിയെ സി.പി.ഐ എതിര്‍ക്കുന്നത് ഇതുമായി ബന്ധപ്പെട്ട ഒരു വാക്കുപോലും പ്രകടനപത്രികയില്‍ ചേര്ത്തിട്ടില്ലാത്തതിനാലാണെന്നും കാനം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."