ബസ് സമരം: ഉടമകളുമായുള്ള ഗതാഗതമന്ത്രിയുടെ ചര്‍ച്ച നാളെ
തിരുവനന്തപുരം: നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സമരംചെയ്യുന്ന സ്വകാര്യ ബസുടമകളുമായി ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ നാളെ വീണ്ടും ചര്‍ച്ച നടത്തും. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വൈകിട്ട് നാലിനാണ് ചര്‍ച്ച. ബസുടമകളുടെ സംഘടനാ ഭാരവാഹികളെ ചര്‍ച്ചയ്ക്കായി സര്‍ക്കാര്‍ ക്ഷണിച്ചിട്ടുണ്ട്.
മിനിമം നിരക്കില്‍ ഒരു രൂപ കൂട്ടിയെങ്കിലും വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. വിദ്യാര്‍ഥികള്‍ക്ക് മിനിമം ചാര്‍ജ് അഞ്ചുരൂപയാക്കണമെന്ന് ബസ് ഉടമകള്‍ ആവശ്യപ്പെട്ടു.
സംയുക്ത സംഘടനകളുടെ നേതൃത്വത്തില്‍ ഒരു വിഭാഗം സംഘടനാനേതാക്കള്‍ ഗതാഗതമന്ത്രിയെ കണ്ട് ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്കായി വീണ്ടും വിളിച്ചത്. വിദ്യാര്‍ഥികളുടെ ചാര്‍ജ് ഉയര്‍ത്തണമെന്നുള്ള ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് മന്ത്രിക്ക് ഭാരവാഹികള്‍ കൈമാറിയിരുന്നു. വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് രണ്ട് രൂപയാക്കണമെന്നും മൊത്തം നിരക്കിന്റെ 25 ശതമാനം വര്‍ധിപ്പിക്കണമെന്നുമാണ് ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മിഷന്‍ 2013ല്‍ ശുപാര്‍ശ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."