കീഴടങ്ങിയവര്‍ യഥാര്‍ഥ പ്രതികളാണോയെന്ന് സംശയം: കെ. സുധാകരന്‍
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കീഴടങ്ങിയ പ്രതികള്‍ യഥാര്‍ഥ പ്രതികളാണെന്ന് എന്ത് ഉറപ്പുണ്ടെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം കെ.സുധാകരന്‍. കൊലപാതകത്തില്‍ സി.പി.എമ്മിന് പങ്കില്ലെന്ന് പറഞ്ഞ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ മറുപടി പറയണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും കണ്ണൂരില്‍ സമാധാനയോഗം വിളിക്കാന്‍ തയ്യാറാവാത്ത ജില്ലാ കളകടര്‍ മീര്‍ മുഹമ്മദലിയേയും സുധാകരന്‍ രൂക്ഷമായി വിമര്‍ശിച്ചു. സമാധാനയോഗം വിളിക്കാന്‍ കളക്ടര്‍ തയ്യാറാവാത്തത് എന്തുകൊണ്ടാണ് സുധാകരന്‍ ചോദിച്ചു. രാഷ്ട്രീയ കൊലപാതകങ്ങളോടുള്ള സര്‍ക്കാരിന്റെ സമീപനത്തിനുള്ള തെളിവാണിതെന്നും അദ്ദേഹം ആരോപിച്ചു.
ഷുഹൈബിനെ ക്രിമിനലാക്കാന്‍ ശ്രമിക്കുന്ന പി.ജയരാജനാണ് ഏറ്റവും വലിയ ക്രിമിനല്‍. സംഘര്‍ഷത്തിന് അയവുവരുത്തേണ്ട സമീപനം ഇതുവരെ ഉണ്ടായിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."