കടമ്പ പാതിയും കടന്ന് പത്താം ക്ലാസുകാര്‍ പരീക്ഷാ ഹാളിലേക്ക്
മലപ്പുറം: എസ്.എസ്.എല്‍.സി പരീക്ഷ പകുതിയും ജയിച്ച് വിദ്യാര്‍ഥികള്‍ പരീക്ഷാ ഹാളിലേക്ക്. ജയിക്കാന്‍ ഒരു പേപ്പറിന് ആകെ വേണ്ട മാര്‍ക്കിന്റെ മുക്കാല്‍ പങ്കും കൈക്കലാക്കിയാണ് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നത്. നിരന്തര മൂല്യനിര്‍ണയത്തില്‍ (സി.ഇ) നേടിയ മാര്‍ക്ക് ഇത്തവണ ഹാള്‍ ടിക്കറ്റിനൊപ്പം ലഭിച്ചതോടെയാണ് പരീക്ഷാ ഭാരം കുട്ടികളില്‍ നിന്ന്് അകന്നത്. നേരത്തേ സി.ഇ മാര്‍ക്ക് സ്‌കൂള്‍ നോട്ടിസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കുകയോ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യുകയോ വേണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ പല സ്‌കൂളുകളും കൃത്യമായ മാര്‍ക്ക് വിദ്യാര്‍ഥികളെ അറിയിക്കാറില്ല. നോട്ടിസ് ബോര്‍ഡില്‍ കുറഞ്ഞ മാര്‍ക്ക് രേഖപ്പെടുത്തി യഥാര്‍ഥ മാര്‍ക്ക് പരീക്ഷാ ഭവനിലേക്ക് അയക്കുകയായിരുന്നു മിക്ക സ്‌കൂളുകളും ചെയ്തിരുന്നത്.
പഠിക്കാനുള്ള വിദ്യാര്‍ഥികളുടെ താല്‍പര്യം കുറയുമെന്ന ഭയമാണിതിനുകാരണം. എന്നാല്‍ ഇത് വിമര്‍ശനത്തിനിടയാക്കിയിരുന്നു. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷക്ക് മുന്‍പ് സി.ഇ മാര്‍ക്ക് അറിയാനുള്ള അവകാശമുണ്ടെന്ന് വ്യക്തമാക്കിയ സര്‍ക്കാര്‍ അത് ഹാള്‍ ടിക്കറ്റിനൊപ്പം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. സ്‌കൂളുകളുടെ പോര്‍ട്ടലില്‍ ലഭിക്കുന്ന ഹാള്‍ ടിക്കറ്റ് 21ന് മുന്‍പ് വിതരണം ചെയ്യണമെന്ന് വിദ്യാഭ്യാസ് വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പല സ്‌കൂളുകളും ഇതിനകംതന്നെ ഹാള്‍ടിക്കറ്റ് വിതരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
എസ്.എസ്.എല്‍.സിക്ക് ആകെ ജയിക്കാന്‍ വേണ്ടത് 30 ശതമാനം മാര്‍ക്കാണ്. ഒരു വിഷയത്തില്‍ ലഭിക്കുന്ന പരമാവധി സി.ഇ മാര്‍ക്ക് 20 ശതമാനമാണ്. നൂറ് മാര്‍ക്കില്‍ പരീക്ഷ നടക്കുന്ന ഇംഗ്ലീഷ്, കണക്ക്, സാമൂഹ്യ പാഠം വിഷയങ്ങള്‍ക്കാണ് സി.ഇ മാര്‍ക്ക് ഇരുപത് ലഭിക്കുക. അന്‍പത് മാര്‍ക്കില്‍ പരീക്ഷ നടക്കുന്ന മറ്റു ഏഴു വിഷയങ്ങള്‍ക്കും പരമാവധി പത്താണ് സി.ഇ മാര്‍ക്ക്. ജയിക്കാന്‍ വേണ്ടത് 15 മാര്‍ക്കും. അതായത് മുഴുവന്‍ സി.ഇ മാര്‍ക്കും ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഹിന്ദി, ഐ.ടി വിഷയങ്ങള്‍ക്കും ഒന്നാം ഭാഷക്കും അഞ്ച് മാര്‍ക്കും ഇംഗ്ലീഷ്, കണക്ക്, സാമൂഹ്യ പാഠം വിഷയങ്ങള്‍ക്ക് പത്ത് മാര്‍ക്കും നേടിയാല്‍ പരീക്ഷ ജയിക്കും. ഇത് പല വിദ്യാര്‍ഥികള്‍ക്കും ആശ്വാസമാകുമെങ്കിലും പഠിക്കാനുള്ള താല്‍പര്യത്തെ ബാധിക്കുമെന്ന് അധ്യാപകര്‍ പറയുന്നു. മാര്‍ച്ച് ഏഴിന് തുടങ്ങുന്ന എസ്.എസ്.എല്‍.സിക്ക് ഈ വര്‍ഷം 4,41097 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്. കഴിഞ്ഞ വര്‍ഷമിത് 455,908 പേരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."