HOME
DETAILS

ഡല്‍ഹിയില്‍ വീണ്ടും സര്‍ക്കാര്‍- ഉദ്യോഗസ്ഥരുടെ പോര്

  
backup
February 21 2018 | 02:02 AM

%e0%b4%a1%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b9%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d

 


ന്യൂഡല്‍ഹി: ഡല്‍ഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ എ.എ.പി എം.എല്‍.എമാര്‍ മര്‍ദിച്ചതായി ആരോപണം. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്്‌രിവാളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തമ്മിലുള്ള വിവാദം പുതിയ തലത്തിലേക്ക്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വച്ചാണ് എം.എല്‍.എമാരില്‍ ചിലര്‍ മര്‍ദിച്ചതെന്നാണ് ചീഫ് സെക്രട്ടറി ആരോപിക്കുന്നത്. ചീഫ് സെക്രട്ടറിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നതിനിടയിലുണ്ടായ വാക്കുതര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചതെന്നാണ് പറയപ്പെടുന്നത്.
സര്‍ക്കാരിന്റെ മൂന്നാംവാര്‍ഷികത്തിന്റെ ഭാഗമായി പരസ്യങ്ങള്‍ ടെലിവിഷന്‍ ചാനലുകള്‍ക്കു എത്തിക്കാന്‍ വൈകിയതു സംബന്ധിച്ച വിശദീകരണം ചോദിക്കാനാണ് തന്നെ രാത്രി വിളിപ്പിച്ചതെന്ന് ചീഫ്‌സെക്രട്ടറി പറഞ്ഞു. കെജ്‌രിവാളിന്റെ മുറിയില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഏഴ് എം.എല്‍.എമാരും ഉണ്ടായിരുന്നു. താന്‍ എത്തിയ ഉടന്‍ വാതില്‍ ശക്തമായി അവര്‍ അടച്ചു. കസേരയില്‍ ഇരുന്ന തന്നോട് മുഖ്യമന്ത്രിയും എം.എല്‍.എമാരും കയര്‍ത്തു സംസാരിച്ചു. രണ്ട് എം.എല്‍.എമാര്‍ പലതവണ തലയ്ക്കു പിടിച്ചുതള്ളുകയും ചെയ്തുവെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
അതേസമയം സംഭവം മുഖ്യമന്ത്രിയുടെ ഓഫിസും എ.എ.പിയും നിഷേധിച്ചു. ബി.ജെ.പിയുടെ നിര്‍ദേശപ്രകാരമാണ് ചീഫ്‌സെക്രട്ടറി ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതെന്ന് എ.എ.പി നേതാവ് ആശിഷ് ഖേതന്‍ പ്രതികരിച്ചു. പരസ്യം സംബന്ധിച്ച വിഷയമല്ല മറിച്ച് ആധാര്‍, റേഷന്‍ സംവിധാനങ്ങള്‍ നടപ്പാക്കിയതിലെ വീഴ്ചകള്‍ ചര്‍ച്ചചെയ്യാനായിരുന്നു വിളിച്ചത്. യോഗത്തിന് വൈകിയാണ് ചീഫ് സെക്രട്ടറി എത്തിയത്. വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, തനിക്ക് എം.എല്‍.എമാരോടും ഡല്‍ഹി സര്‍ക്കാരിനോടും മറുപടി പറയേണ്ട ഉത്തരവാദിത്തം ഇല്ലെന്നും ലഫ്റ്റനന്റ് ഗവര്‍ണറോട് മാത്രമെ കടമയുള്ളൂവെന്നും ചീഫ്‌സെക്രട്ടറി പറഞ്ഞതായി ആശിഷ് ഖേതന്‍ മാധ്യമങ്ങളോടു പറഞ്ഞു. എന്തുകൊണ്ടാണ് ദലിത് കുടുംബങ്ങള്‍ക്ക് റേഷന്‍ ലഭിക്കാത്തത് എന്ന് ചോദിച്ചപ്പോള്‍ ജാതീയമായി ആക്ഷേപിക്കുന്ന തരത്തിലുള്ള മറുപടിയാണ് ചീഫ്‌സെക്രട്ടറിയില്‍ നിന്നുണ്ടായതെന്ന് യോഗത്തില്‍ പങ്കെടുത്ത ആം ആദ്മി എം.എല്‍.എ പ്രകാശ് ജര്‍വാള്‍ ആരോപിച്ചു. ചീഫ്‌സെക്രട്ടറിക്കെതിരേ നടപടി വേണമെന്ന് എം.എല്‍.എ, ലഫ്. ഗവര്‍ണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് ലഫ്. ഗവര്‍ണര്‍ക്കും പട്ടികജാതി, പട്ടികവര്‍ഗ കമ്മിഷനും പരാതി നല്‍കിയതായും എം.എല്‍.എ അറിയിച്ചു.
സംഭവത്തിനു ശേഷം ചീഫ് സെക്രട്ടറി രാത്രി തന്നെ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ക്കു പരാതി നല്‍കി. ഐ.എ.എസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ ഇന്നലെ രാവിലെ ലഫ്. ഗവര്‍ണറെ കണ്ട് കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. കെജ്‌രിവാള്‍ രാജിവയ്ക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.
ഡല്‍ഹിയില്‍ ഭരണ സ്തംഭനാമാണെന്നും ലഫ്. ഗവര്‍ണര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പ്രശ്‌നം പരിഹരിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ പറഞ്ഞു. പ്രശ്‌നത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിപ; കൂടുതല്‍ നിയന്ത്രണങ്ങള്‍; തിരുവാലി, മമ്പാട് പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍

Kerala
  •  3 months ago
No Image

അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചു; സൈനികന്‍ അറസ്റ്റില്‍

National
  •  3 months ago
No Image

സഊദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22373 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ പിടികൂടി

Saudi-arabia
  •  3 months ago
No Image

രാഹുല്‍ ഒന്നാം നമ്പര്‍ തീവ്രവാദി; പിടികൂടുന്നവര്‍ക്ക് പ്രതിഫലം പ്രഖ്യാപിക്കണമെന്ന് കേന്ദ്രമന്ത്രി

National
  •  3 months ago
No Image

ഫലസ്തീൻ രാഷ്ട്രമില്ലാതെ യുദ്ധാനന്തര ഗാസയ്ക്കുള്ള പദ്ധതിയെ പിന്തുണയ്ക്കാൻ തയ്യാറല്ലെന്ന് യുഎഇ

uae
  •  3 months ago
No Image

പത്ത് മണിക്കൂര്‍ നീണ്ട ദൗത്യം; പേരാമ്പ്രയില്‍ നാട്ടിലിറങ്ങിയ ആനയെ കാടുകയറ്റി

Kerala
  •  3 months ago
No Image

അത്യാധുനിക സാങ്കേതികത ഉപയോ​ഗിച്ച് കഞ്ചാവ് കടത്തിയിരുന്ന സംഘത്തെ പിടികൂടി ദുബൈ കസ്റ്റംസ്

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-15-09-2024

PSC/UPSC
  •  3 months ago
No Image

മിഷേലിന് എന്താണ് സംഭവിച്ചത്; 7 വർഷം കഴിഞ്ഞിട്ടും കുരുക്കഴിയാതെ ദുരൂഹത

Kerala
  •  3 months ago
No Image

ഡാറ്റ റീച്ചാര്‍ജ് ചെയ്ത് മുടിയണ്ട; വീട്ടിലെ വൈഫൈ ഇനി നാട്ടിലും കിട്ടും; 'സര്‍വത്ര' പദ്ധതിയുമായി ബി.എസ്.എന്‍.എല്‍

Kerala
  •  3 months ago