HOME
DETAILS

പെന്‍ഷന്‍ പദ്ധതിയില്‍ തീരുമാനമെടുക്കാതെ സര്‍ക്കാര്‍ 

  
September 15, 2024 | 5:23 AM

pankalitha pwnsion

തിരുവനന്തപുരം: പുതിയ ഏകീകൃത പെന്‍ഷന്‍ പദ്ധതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടും കേരളത്തില്‍ ഏതു പദ്ധതി നടപ്പാക്കണമെന്ന ആലോചന പോലും സര്‍ക്കാര്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. ധനമന്ത്രിയും നിയമമന്ത്രിയും ചീഫ്‌സെക്രട്ടറിയും അംഗങ്ങളായ സമിതിയെയാണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്ക് പകരമൊരു പദ്ധതിയെകുറിച്ചു പഠിക്കാന്‍ സര്‍ക്കാര്‍ നവംബര്‍ രണ്ടിന് (2023)ചുമതലപ്പെടുത്തിയത്. 

എന്നാല്‍ സമിതി രൂപീകരിച്ച് 10 മാസം കഴിഞ്ഞിട്ടും മീറ്റിങ് പോലും ചേര്‍ന്നിട്ടില്ല. അന്നത്തെ സമിതിയില്‍ അംഗമായുണ്ടായിരുന്ന ചീഫ് സെക്രട്ടറി വേണു കഴിഞ്ഞ മാസം വിരമിക്കുകയും ചെയ്തു. പങ്കാളിത്ത പെന്‍ഷന്‍, ഏകീകൃത പെന്‍ഷന്‍, സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ എന്നിവയില്‍ ഏതാണ് വേണ്ടതെന്ന് തിരഞ്ഞെടുക്കുകയോ പുതിയ പെന്‍ഷന്‍ പദ്ധതി രൂപീകരിക്കുകയോ ചെയ്യാത്തതിനാല്‍ 2 ലക്ഷത്തോളം പങ്കാളിത്ത പെന്‍ഷന്‍കാര്‍ സംസ്ഥാനത്ത് ആശങ്കയിലാണ്.

പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കണമെന്നും പകരം നിശ്ചിത തുക പെന്‍ഷന്‍ തുക ലഭിക്കുന്ന പുതിയ പദ്ധതി കൊണ്ടുവരുമെന്നും കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിനുശേഷമാണ് കേന്ദ്രം പുതിയ ഏകീകൃത പെന്‍ഷന്‍പദ്ധതിപ്രഖ്യാപിച്ചത്. ഈ പദ്ധതിയില്‍ പെന്‍ഷന്‍ ഫണ്ടിലേക്കുള്ള സര്‍ക്കാരിന്റെ വിഹിതം 18.5 ശതമാനമായതിനാല്‍ സംസ്ഥാന സര്‍ക്കാരിനു താങ്ങാന്‍ കഴിയില്ലെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍. അതുകൊണ്ട് പുതിയ പെന്‍ഷന്‍ പദ്ധതി തന്നെ നടപ്പാക്കാനാണ് ആലോചന.  ഇക്കാര്യത്തില്‍ തീരുമാനം വൈകുന്നത് പങ്കാളിത്ത പെന്‍ഷന്‍കാര്‍ക്ക് സാമ്പത്തികനഷ്ടമുണ്ടാക്കും.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നാക്കില്‍ അണലിയെ കൊണ്ട് കൊത്തിച്ചാല്‍ ലഹരി പോയിട്ട് ആള് പോലും ചിലപ്പോ ബാക്കിയുണ്ടാകില്ല'; ചെന്നിത്തലയെ തിരുത്തി ഡോക്ടര്‍ 

Kerala
  •  12 days ago
No Image

എസ്.ഐ.ആറിനെതിരെ വീണ്ടും പ്രതിപക്ഷം; ചീഫ് ജസ്റ്റിസിന് കത്തയച്ചു,  23 പ്രതിപക്ഷ പാര്‍ട്ടികളും കപില്‍ സിബലും ഒപ്പുവെച്ചു

National
  •  12 days ago
No Image

ബംഗളുരുവില്‍ ഹോംസ്‌റ്റേയില്‍ യുവതി മരിച്ച നിലയില്‍; ഒപ്പമുണ്ടായിരുന്ന മലയാളി യുവാവ് അബോധാവസ്ഥയില്‍, മൃതദേഹത്തിനടുത്ത് കയറും ഗുളികകളും

Kerala
  •  12 days ago
No Image

ഏലക്ക വില കുതിക്കുന്നു;ശരാശരി വില 3000 കടന്നു; ഉത്പാദനത്തില്‍ വന്‍ ഇടിവ് 

Kerala
  •  12 days ago
No Image

യുഎഇയില്‍ ചൂട് കനക്കും; ഈ ആഴ്ച 46 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും

uae
  •  12 days ago
No Image

ശേഷാദ്രിനാഥന്റെ നിയമനം: വാക്‌പോര് മുറുകുന്നു; സംഘ്പരിവാര്‍ ബന്ധം ആവര്‍ത്തിച്ച് പി.എം നിയാസ്, ആഭ്യന്തരമന്ത്രിയെ കണ്ടു 

Kerala
  •  12 days ago
No Image

ഷൂട്ടൗട്ടില്‍ മൊറോക്കന്‍ ചിരി- നെതര്‍ലന്‍ഡ്‌സിനെ വീഴ്ത്തി പ്രീക്വാര്‍ട്ടറില്‍ 

Football
  •  12 days ago
No Image

വായ്പ തിരിച്ചടവ് മുടങ്ങി, പിന്നാലെ 30 കോടിയുടെ ഈട് വസ്തു 9.18 കോടിക്ക് ലേലം ചെയ്തു; നടപടി റദ്ദാക്കി ഹൈക്കോടതി

Kerala
  •  12 days ago
No Image

പി.എം ശ്രീ: കേന്ദ്രത്തിൽ നിന്നും ലഭിക്കാനുള്ളത് 1,600 കോടി; എസ്.എസ്.കെ പ്രതിസന്ധിയിൽ

Kerala
  •  12 days ago
No Image

ബുള്‍ഡോസര്‍ രാജിന് സ്റ്റേ;   പൊളിച്ചു നീക്കാന്‍ തീരുമാനിച്ച 38 വീടുകള്‍ക്ക് മധ്യപ്രദേശ് ഹൈക്കോടതിയുടെ സംരക്ഷണം 

National
  •  12 days ago