കടന്നപ്പള്ളിക്കു കണ്ണൂരില്‍ വരവേല്പ്
കണ്ണൂര്‍: മന്ത്രിയായി സ്ഥാനമേറ്റെടുത്ത ശേഷം ആദ്യമായി ജില്ലയിലെത്തിയ കടന്നപ്പള്ളി രാമചന്ദ്രനു കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ സ്വീകരണം നല്കി. സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജന്, കെ.കെ ജയപ്രകാശ്, എന്‍ ചന്ദ്രന്, പി.കെ ശബരീഷ്, ഒ.കെ വിനീഷ്, യു ബാബു ഗോപിനാഥ്, വെള്ളോറ രാജന്, എം ഗംഗാധരന്, പി രാജീവന്, വി രാജേഷ് പ്രേം, നരേന്ദ്രന്, ഇ.പി.ആര് വേശാല, മാത്യു പുതുപ്പറമ്പില്‍, കെ.എം വിജയന്, യു.പി മുഹമ്മദ്കുഞ്ഞി, കെ ബാലകൃഷ്ണന്, എം ഉണ്ണികൃഷ്ണന്, എന്‍ ബാലകൃഷ്ണന്, തൈക്കണ്ടി മുരളീധരന്, അഡ്വ ഹാഷിം, ധീരജ് തുടങ്ങിയവരുടെ നേതൃത്വത്തിലാണു സ്വീകരിച്ചത്. പയ്യാവൂരില്‍ പുഴയില്‍ മുങ്ങിമരിച്ച കുട്ടികളുടെ വീടും അന്തരിച്ച മുന്‍മന്ത്രി കെ.പി നൂറുദ്ദീന്റെ വീടും മന്ത്രി സന്ദര്‍ശിച്ചു. വോട്ടര്‍മാര്‍ക്കു നന്ദി പറഞ്ഞ് കണ്ണൂര്‍ പഴയ ബസ്റ്റാന്‍ഡ് പരിസരത്തുനിന്നു കണ്ണൂര്സിറ്റിയിലേക്കു തുറന്ന വാഹനത്തില്‍ കടന്നപ്പള്ളി പര്യടനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."