HOME
DETAILS

ലബനാനിൽ പേജറുകൾ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി; പിന്നിൽ ഇസ്‌റാഈലെന്ന് ആരോപണം; തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ല

  
Salah
September 18 2024 | 03:09 AM

lebanon pager explosion death toll rises to 11 and many injured

ബെയ്റൂത്ത്: ലബനാനിൽ പേജറുകൾ പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം 11 ആയി. മൂവായിരത്തോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ 200 പേരുടെ നില ഗുരുതരമായി തുടരുകയാണ്. പേജർ ആക്രമണത്തിന് പിന്നിൽ ഇസ്റാഈലാണെന്നും തിരിച്ചടിക്കുമെന്നും ഹിസ്ബുല്ല അറിയിച്ചു. ലബനാനിൽ പൊട്ടിത്തെറിച്ച പേജറുകൾ 'ഗോൾഡ് അപ്പോളോ' എന്ന കമ്പനിയുടെ പേജറുകളാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവ തായ്‌വാനിൽ നിന്നാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്തിരിക്കുന്നത്.

ആക്രമണത്തിന്റെ പൂർണ ഉത്തരവാദി ഇസ്റാഈലാണെന്നാണ് ഹിസ്ബുല്ല ആരോപിക്കുന്നത്. ഈ ചെയ്തതിന് തക്കശിക്ഷ തന്നെ നൽകുമെന്നും ഹിസ്ബുല്ല അറിയിച്ചു. ഇത്രയും വിപുലമായ രീതിയിൽ ഒരേസമയം വിവിധ ഇടങ്ങളിൽ ആക്രമണം നടത്തണമെങ്കിൽ ഒന്നിലധികം രാജ്യങ്ങളുടെയോ സ്ഥാപനങ്ങളുടെയോ സംഘടനകളുടെയോ പിന്തുണ ഇസ്റാഈലിന് കിട്ടിയിരിക്കണമെന്നാണ് ഹിസ്ബുല്ലയുടെ കണക്കുകൂട്ടൽ.

Read also: എന്താണ് പേജർ ? ഹിസ്ബുള്ളയുടെ പേജറുകൾ പൊട്ടിത്തെറിച്ചതെങ്ങനെ? 

അതേസമയം, ഒരു രാജ്യത്ത് ആയിരക്കണക്കിന് പേജറുകൾ ഒരേ സമയം പൊട്ടിത്തെറിച്ച് മരണം റിപ്പോർട്ടു ചെയ്യുക, 3000 ത്തോളം പേർക്ക് പരുക്കേൽക്കുക എന്നത് കേട്ടുകേൾവിയില്ലാത്തത്. പ്രധാനമായും ഹിസ്ബുല്ല ഉപയോഗിച്ചിരുന്ന പേജറുകൾ പൊട്ടിത്തെറിച്ചതിനു പിന്നിൽ ഇസ്‌റാഈൽ ഹാക്ക് ചെയ്തതാകാമെന്നാണ് സംശയം. സംഭവത്തോട് ഇസ്‌റാഈൽ പ്രതികരിച്ചിട്ടില്ല. 

ഹിസ്ബുല്ല ഉപയോഗിക്കുന്ന പുതിയ മോഡൽ പേജറുകളാണ് ഒരേ സമയം ചൂടായി പൊട്ടിത്തെറിച്ചത്. വാർത്താവിനിമയ ശൃംഖലയിൽ ഇസ്‌റാഈൽ നുഴഞ്ഞുകയറിയതായാണ് സംശയിക്കുന്നത്.പുതിയ മോഡൽ പേജറിനുള്ളിൽ തീവ്രസ്‌ഫോടന ശേഷിയുള്ള സ്‌ഫോടക വസ്തു നിറച്ചതായാണ് സംശയിക്കുന്നത്. 3 ഗ്രാം വരെ ഇത്തരത്തിൽ സ്‌ഫോടക വസ്തു വയ്ക്കാനാകുമെന്ന് മിലിറ്ററി അനലിസ്റ്റുകൾ പറയുന്നു. പേജറിലെ ബാറ്ററി മാത്രമല്ല പൊട്ടിത്തെറിച്ചതെന്നാണ് പറയുന്നത്. 

സി.സി.ടി.വി ദൃശ്യങ്ങളിൽ പോക്കറ്റിലെ പേജർ വൻ ശബ്ദത്തോടെയും പ്രഹര ശേഷിയോടെയുമാണ് പൊട്ടിത്തെറിക്കുന്നത്. ഹിസ്ബുല്ലയുടെ കൈയിൽ ഉപകരണം എത്തുന്നതിന് മുൻപ് മറ്റൊരു രാജ്യത്തിന്റെ സഹായത്തോടെ പേജറിൽ മൊസാദ് സ്‌ഫോടക വസ്തു നിറച്ചോ എന്നരീതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

 

In Lebanon, the pager explosions have resulted in 11 deaths and approximately 3,000 injuries, with 200 individuals in critical condition. Hezbollah has accused Israel of being behind the attack and has promised retaliation



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിസ രഹിത യാത്ര മുതല്‍ പുതിയ ആരോഗ്യ നിയമം വരെ; യുഎഇയില്‍ ഈ ജൂലൈയിലുണ്ടാകുന്ന പ്രധാന മാറ്റങ്ങള്‍ ഇവ

uae
  •  2 days ago
No Image

അന്നത്തെ തോൽ‌വിയിൽ വിരമിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം 2024ൽ കിരീടം നേടിയാണ് മടങ്ങിയത്: രോഹിത് 

Cricket
  •  2 days ago
No Image

പുത്തന്‍ നയവുമായി സഊദി; ജിസിസി നിവാസികള്‍ക്ക് ഇനി എപ്പോള്‍ വേണമെങ്കിലും ഉംറ നിര്‍വഹിക്കാം

Saudi-arabia
  •  2 days ago
No Image

വീണ്ടും കസ്റ്റഡി മരണം; തമിഴ്‌നാട്ടില്‍ മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; 6 പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  2 days ago
No Image

ട്രെയിൻ റിസർവേഷൻ ചാർട്ട് ഇനിമുതൽ എട്ട് മണിക്കൂർ മുമ്പ്; പുതിയ സംവിധാനം നടപ്പിലാക്കാൻ ഇന്ത്യൻ റെയിൽവേ

National
  •  2 days ago
No Image

മദ്യപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ ക്യാബിന്‍ ക്രൂവിനോട് അപമര്യാദയായി പെരുമാറി; യുവാവിനെതിരെ പരാതി

uae
  •  2 days ago
No Image

ഈ വേനല്‍ക്കാലത്ത് ഷാര്‍ജയിലേക്ക് പോകുന്നുണ്ടോ?; എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കൂ, തിരക്കുള്ള സമയം വെളിപ്പെടുത്തി എയര്‍പോര്‍ട്ട് അധികൃതര്‍

uae
  •  2 days ago
No Image

സഊദി ലീഗിന് ലോകത്തിൽ എത്രാമത്തെ സ്ഥാനമാണ്? മറുപടിയുമായി റൊണാൾഡോ

Football
  •  2 days ago
No Image

ഇതാണ് സുവര്‍ണ്ണാവസരം; ഭരണഘടന തിരുത്തണമെന്ന ആവശ്യവുമായി അസം മുഖ്യമന്ത്രിയും

National
  •  2 days ago
No Image

നവജാത ശിശുക്കളുടെ മരണം; രണ്ട് കുഞ്ഞുങ്ങളെയും കൊന്നത് അമ്മ അനീഷ; എഫ്‌ഐആര്‍ റിപ്പോര്‍ട്ട് 

Kerala
  •  3 days ago