കണ്ണൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ സി.പി.എമ്മിന് ആത്മാര്‍ത്ഥതയില്ല: ചെന്നിത്തല
തിരുവനന്തപുരം: കണ്ണൂരില്‍ സമാധാനം കൈവരുത്തുന്നതിന് സി.പി.എമ്മിന് തെല്ലും ആത്മാര്‍ത്ഥതയില്ലെന്നും സമാധാന സമ്മേളനത്തിലെ സംഭവ വികാസങ്ങള്‍ ഇതിന് തെളിവാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്രയും ക്രൂരമായ കൊലപാതകത്തിനുശേഷം നടന്ന സമാധാന യോഗത്തെപ്പോലും വെറും പ്രഹസനമാക്കാനാണ് സി.പി.എം ശ്രമിച്ചത്. സമ്മേളനത്തിന്റെ അധ്യക്ഷനായ എ.കെ ബാലന് സ്വന്തം പാര്‍ട്ടിക്ക് നല്കിയ മുന്നറിയിപ്പായിട്ടേ അദ്ദേഹത്തിന്റെ പ്രസ്താവനയെ കാണാനാവൂ. കണ്ണൂരില്‍ ഇതുവരെ നടന്ന എല്ലാ സമാധാന യോഗങ്ങളിലും ജനപ്രതിനിധികളെ പങ്കെടുപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇന്നലത്തെ യോഗത്തില്‍ യു.ഡി.എഫിന്റെ ജനപ്രതിനിധികളെ വിലക്കുകയും സി.പി.എമ്മിന്റെ പ്രതിനിധികളെ പങ്കെടുപ്പിക്കുകയും ചെയ്തത് യോഗം അട്ടിമറിക്കുന്നതിനായിരുന്നു. കണ്ണൂരില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്ന ആഗ്രഹം ഉള്ളതിനാലാണ് യോഗത്തില്‍ പങ്കെടുക്കാന്‍ യു.ഡി.എഫ് തയാറായത്. പക്ഷേ സി.പി.എം അത് അട്ടിമറിക്കുകയായിരുന്നെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."