കേന്ദ്രത്തിനെതിരായ അവിശ്വാസം: പിന്തുണക്കുമെന്ന് സി.പി.ഐ
തിരുപ്പതി: കേന്ദ്ര സര്‍ക്കാരിനെതിരേ അവശ്വാസപ്രമേയം കൊണ്ടുവരാന്‍ തെലുഗുദേശം പാര്‍ട്ടി തയാറായാല്‍ അതിനെ സി.പി.ഐ പിന്തുണയ്ക്കുമെന്ന് പാര്‍ട്ടി ദേശീയ സെക്രട്ടറി കെ. നാരായണ അറിയിച്ചു. സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കണമെന്ന കാര്യത്തില്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്താന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുപ്പതിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആന്ധ്രാപ്രദേശിന് പ്രത്യേക പാക്കേജ് എന്ന കാര്യത്തില്‍ ശക്തമായ നിലപാടാണ് സി.പി.ഐക്കുള്ളത്. കേന്ദ്രത്തിന്റെ അവഗണന തുടര്‍ന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ പ്രതികരിക്കാതിരിക്കുകയും ഇപ്പോള്‍ ബജറ്റ് അവതരണശേഷം മാത്രം പ്രതിഷേധിക്കാനുള്ള കാരണം എന്താണെന്നും അദ്ദേഹം ചോദിച്ചു. മുന്‍കൂട്ടി കാര്യങ്ങള്‍ കണ്ട് ചെയ്യുന്ന ആളാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവെങ്കിലും അദ്ദേഹം കഴിഞ്ഞ നാലുവര്‍ഷമായി തുടര്‍ന്ന നിശബ്ദത ദുരൂഹമാണെന്നും സി.പി.ഐ നേതാവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."