HOME
DETAILS
MAL
ശൈത്യകാല ഒളിംപിക്‌സ്; മൈക്ക് പെന്‍സ് ഉത്തര കൊറിയയുമായി ചര്‍ച്ചക്ക് തയാറായിരുന്നുവെന്ന് റിപ്പോര്‍ട്ട്
backup
February 22 2018 | 00:02 AM
വാഷിങ്ടണ്‍: ദക്ഷിണകൊറിയയിലെ ശൈത്യകാല ഒളിംപിക്‌സിന്റെ ഭാഗമായി ഉത്തരകൊറിയന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്താന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് തീരുമാനിച്ചിരുന്നതായും എന്നാല്‍ അവസാന നിമിഷം ഉത്തരകൊറിയന്‍ ഭരണകൂടം ഈ കൂടിക്കാഴ്ച റദ്ദാക്കുകയായിരുന്നുവെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍.
ഒളിംപിക്‌സില്‍ അമേരിക്കന്‍ താരങ്ങളോടൊപ്പം യു.എസ് പ്രതിനിധിയായി എത്തിയത് മൈക്ക് പെന്‍സായിരുന്നു. ഈ സന്ദര്‍ശനമാണ് അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള സംയുക്ത ചര്‍ച്ചകള്‍ക്കുള്ള സാധ്യതയുയര്‍ത്തിയത്. ഉത്തരകൊറിയയുമായി ബാലിസ്റ്റിക് മിസൈല്‍, ആണവ പരിപാടി എന്നിവ ഉപേക്ഷിക്കുന്നതിനെക്കുറിച്ച് സംസാരിക്കാന്‍ പെന്‍സ് തയാറായിരുന്നുവെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ഹേതര്‍ നൗവേര്‍ട്ട് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."