ശിഥിലീകരണ ശക്തികളെ കരുതിയിരിക്കുക: എസ്.വൈ.എസ്
പട്ടാമ്പി: സമൂഹത്തില്‍ ഗുരുതരമായ ശിഥിലീകരണം സൃഷ്ടിക്കുന്ന കാന്തപുരം വിഭാഗത്തെ കരുതിയിരിക്കണമെന്ന് എസ്.വൈ.എസ് ജില്ലാ വാര്‍ഷിക കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. മഹല്ല്-മദ്റസാ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുകയും അന്യായമായി കുഴപ്പങ്ങള്‍ ഉണ്ടാക്കി അരാജകത്വം സൃഷ്ടിക്കുന്നവരെ മാറ്റി നിര്‍ത്താന്‍ മഹല്ല് മദ്റസാ കമ്മിറ്റികള്‍ ശ്രദ്ധിക്കണമെന്നും അഭ്യര്‍ഥിച്ചു.
കാര്യസാധ്യത്തിനായി ഫാസിസ്റ്റുകളേയോ മതേതര വിരുദ്ധ ചേരിയിലുള്ളവരെയോ കൂട്ടുപിടിക്കാന്‍ ഒട്ടും മടിയില്ലാത്തവര്‍ കേരളത്തിലെ സൗഹാര്‍ദ്ദാന്തരീക്ഷത്തിന് കോട്ടം തട്ടുന്ന പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും യോഗം ചൂണ്ടിക്കാട്ടി.
എസ്.കെ.ജെ എം.സി.സി പ്രസിഡന്റ് അല്‍ഹാജ് സി.കെ.എം സാദിഖ് മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി.കെ ഇമ്പിച്ചികോയ തങ്ങള്അധ്യക്ഷനായി. സമ സ് തയുടെ കീഴ്ഘടകങ്ങളുടെയും ജില്ലാ- സംസ്ഥാന ഭാരവാഹികളായ ഇ അലവി ഫൈസി, സി മുഹമ്മദലി ഫൈസ്, കെ.സി അബൂബക്കര്‍ ദാരിമി, ജി.എം സലാഹുദ്ദീന് ഫൈസി, സയ്യിദ് അബ്ദുറഹിമാന് ജിഫ്രി തങ്ങള്‍, എം വീരാന്‍ ഹാജി, സയ്യിദ് ശിഹാബുദ്ദീന് തങ്ങള്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ടി.കെ മുഹമ്മദ്കുട്ടി ഫൈസി സ്വാഗതവും ഇ.വി ഖാജാ ദാരിമി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."