HOME
DETAILS

പറമ്പിക്കുളം -ആളിയാര്‍ കരാര്‍: ചിറ്റൂരില്‍ പ്രതിഷേധം; തമിഴ്‌നാട്ടില്‍നിന്നുള്ള ചരക്കുവാഹനങ്ങള്‍ തിരിച്ചയയ്ക്കും

  
backup
February 22 2018 | 07:02 AM

parambikkulam-aaliyar-strike-chittur-lorry-thamizhnad

ചിറ്റൂര്‍: കേരളത്തിലെ മൂന്ന് ജില്ലകളിലെ ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ കനിവില്ലായ്മ്മക്കെതിരേ ചിറ്റൂര്‍ ജനത പ്രത്യക്ഷസമരത്തിന്. തമിഴ്‌നാടിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഇന്നു രാത്രി 12 മണി മുതല്‍ കേരളത്തിലേക്ക് വരുന്ന മുഴുവന്‍ ചരക്ക് വാഹനങ്ങളും തടഞ്ഞു തിരിച്ചയക്കാന്‍ ചിറ്റൂരില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം തീരുമാനിച്ചു. വെള്ളം കിട്ടുന്നതുവരെ ഈ ബഹിഷ്‌കരണം ഉണ്ടാവുമെന്ന് കെ.കൃഷ്ണന്‍കുട്ടി എം എല്‍ .എ പറഞ്ഞു.

പറമ്പികുളത്തു നിന്നും കേരളത്തിലേക്ക് വെള്ളം നല്‍കുന്നതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താന്‍ കേരള മുഖ്യമന്ത്രി രേഖാ മൂലം ആവശ്യപ്പെട്ടിട്ടും ഇതു വരെ യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല.

ഈ ജലവര്‍ഷത്തില്‍ കേരളത്തിന് 2.11 ടി.എം.സി വെള്ളം പറമ്പികുളത്തു നിന്ന് കേരളത്തിന് വിട്ടു കിട്ടേണ്ടതുണ്ട്.
ഇപ്പോള്‍ തന്നെ ചിറ്റൂര്‍ മേഖലയിലെ രണ്ടാംവിള നെല്‍കൃഷി പാതി ഉണങ്ങി നശിച്ചു കൊണ്ടിരിക്കുന്നു. 175 ഗ്രാമപഞ്ചായത്തുകളുടെയും, ഒന്‍പതു നഗരസഭകടെയും ചെറുതും വലുതുമായ കുടിവെള്ള പദ്ധതികള്‍ ഭാരതപ്പുഴയെ ആശ്രയിച്ചാണ് നടന്നു വരുന്നത്. ഇതില്‍ പലതും വെള്ളമില്ലാത്തതിനാല്‍ വെള്ളം പമ്പ് ചെയ്‌തെടുക്കാന്‍ പറ്റാത്ത അവസ്ഥയിലുമാണ്.


പറമ്പികുളത്ത് ഇനി 11 ദിവസത്തേക്കുള്ള വെള്ളം മാത്രം

പാലക്കാട്: പറമ്പിക്കുളം ഡാമില്‍ ഇനി 11 ദിവസത്തേക്കുള്ള വെള്ളം മാത്രമേ ഉള്ളുവെന്നാണ് കേരളത്തിലെ അന്തര്‍ സംസ്ഥാന നദിജല ബോര്‍ഡ് ഉദ്യോഗസ്ഥരുടെ കണക്ക്.
ആ വെള്ളം മുഴുവന്‍ കോണ്ടൂര്‍ കനാല്‍ വഴി തിരുമൂര്‍ത്തി ഡാമിലേക്ക് കടത്തി കൊണ്ടുപോകും മുന്‍പ് ആളിയാറില്‍ വെള്ളമിറക്കാന്‍ കേരളത്തിന് കഴിഞ്ഞില്ലെങ്കില്‍ ഇത്തവണ മാര്‍ച്ച് മുതല്‍ കുടിവെള്ളം മുട്ടും. ഭാരതപ്പുഴയിലേക്ക് വെള്ളമൊഴുക്കിയില്ലെങ്കില്‍ മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ ഒന്നരകോടി ജനങ്ങളുടെ കുടിവെള്ളം മുട്ടാനിടയുണ്ട്. ഇപ്പോള്‍ തന്നെ പലകുടിവെള്ള പദ്ധതികളും അടച്ചു പൂട്ടേണ്ട അവസ്ഥയിലെത്തിക്കഴിഞ്ഞതായി ജല അതോറിട്ടി അധികൃതര്‍ പറയുന്നു.
കരാര്‍ പ്രകാരം ഏഴര ടി.എം.സി വെള്ളവും, കീഴ്‌നദിതടാവകാശ പ്രകാരം പറമ്പിക്കുളം ഗ്രൂപ്പ് ഡാമുകളില്‍ നിന്നും കിട്ടുന്ന വെള്ളത്തിന്റെ പാതിയും കേരളത്തിനു അവകാശപ്പെട്ടതാണ്.ഇതൊന്നും കാലങ്ങളായി കേരളത്തിന് കിട്ടാറില്ല.കരാര്‍ പ്രകാരം ജൂണ്‍ വരെ ഇനി 2.11 ടി.എം.സി വെള്ളം തമിഴ്‌നാട് നല്‍കണം.

അവിടത്തെ ഡാമില്‍ വെള്ളമുണ്ടെങ്കില്‍ കേരളത്തിന് വെള്ളം നല്‍കണമെന്നാണ് കരാറില്‍ പറയുന്നത്. ഇപ്പോള്‍ അവിടെ എല്ലാ ഡാമുകളിലും കൂടി മൂന്നര ടി.എം.സി വെള്ളമുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഇതില്‍ നിന്നും രണ്ട് ടി.എം.സി കിട്ടിയാല്‍ അടുത്ത മഴക്കാലം വരെ കേരളത്തില്‍ കുടിവെള്ളത്തിന് ബുദ്ധിമുട്ടേണ്ടി വരില്ല.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൻ ഓഫറുമായി ജസീറ എയർവേയ്സ്

Kuwait
  •  3 months ago
No Image

യു.എ.ഇ; നാലു സൈനികർ അപകടത്തിൽ മരിച്ചു: ഒമ്പത് പേർക്ക് പരുക്ക്

uae
  •  3 months ago
No Image

'നീതിയില്ലെങ്കില്‍ നീ തീയാവുക'എന്നാണല്ലോ; ഇന്ന് മാധ്യമങ്ങളെ കാണുമെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'അമ്മ'യും ഡബ്ല്യു.സി.സിയും തമ്മിലുള്ള തര്‍ക്കത്തിന്റെ ഇര; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സിദ്ദിഖ്

Kerala
  •  3 months ago
No Image

ലോകോത്തര വാച്ച്, ആഭരണ പ്രദർശനത്തിന് ഷാർജയിൽ തുടക്കം

uae
  •  3 months ago
No Image

വീണ്ടും കാട്ടാന ആക്രമണം; ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയ ഗൃഹനാഥനെ കൊലപ്പെടുത്തി, പ്രതിഷേധം

Kerala
  •  3 months ago
No Image

സുപ്രിം കോടതി സ്‌റ്റേ ഓര്‍ഡറിന് പുല്ലുവില; ഹോട്ടലുടമകളുടെ പേര്പ്രദര്‍ശിപ്പിക്കല്‍ നിര്‍ബന്ധമാക്കാന്‍ വീണ്ടും യോഗി സര്‍ക്കാര്‍

National
  •  3 months ago
No Image

രാജ്യത്തിന്റെ ഭാവിക്കായി യുവാക്കളിൽ നിക്ഷേപം നടത്തണം: ശൈഖ് മുഹമ്മദ്

uae
  •  3 months ago
No Image

ആഴങ്ങളിൽ കണ്ണും നട്ട്  72 ദിനരാത്രങ്ങള്‍

Kerala
  •  3 months ago
No Image

മുംബൈയില്‍ കനത്ത മഴ, വെള്ളക്കെട്ട്; നാല് മരണം, വിദ്യാലയങ്ങള്‍ക്ക് അവധി

National
  •  3 months ago