HOME
DETAILS
MAL
സീറോ മലബാര്‍ സഭ ഭൂമി ഇടപാട്: കൂടുതല്‍ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി
backup
February 22 2018 | 10:02 AM
കൊച്ചി: സീറോ മലബാര്‍ സഭ അങ്കമാലി എറണാങ്കുളം അതിരൂപതയിലെ ഭൂമി ഇടപാടില്‍ കേസ് എടുത്തു അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നല്കിയ ഹരജി ഹൈക്കോടതി തള്ളി. രൂപതക്ക് വന്‍ നഷ്മുണ്ടാക്കിയ ഭൂമിയിടപാടില്‍ ഉത്തരവാദികളായ കര്‍ദിനാള്‍ അടക്കമുള്ളവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പെരുമ്പാവൂര്‍ സ്വദേശി ജോഷി വര്‍ഗീസാണ് ഹരജി നല്‍കിയത്.
സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാനായി രൂപതയുടെ കൈവശമുണ്ടായിരുന്ന ഭൂമികള്‍ വിറ്റഴിച്ചത് കൂടുതല്‍ നഷ്ടത്തിന് ഇടയാക്കി. ഇതില്‍ കര്‍ദിനാള്‍ അടക്കമുള്ളവര്‍ക്ക് വീഴ്ച സംഭവിച്ചതായി രൂപത നിയോഗിച്ച അന്വേഷണസമിതി കണ്ടെത്തിയിരുന്നു. എന്നാല്‍ ഇടപാടിലൂടെ ആര്‍ക്കും സാമ്പത്തിക ലാഭം ഉണ്ടായിട്ടില്ല എന്നായിരുന്നു നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."