HOME
DETAILS

കണ്ണീരോടെ ജനസാഗരം: അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലില്‍- സംസ്‌കാരം ഉച്ചയ്ക്ക്

  
Web Desk
September 28, 2024 | 3:18 AM

Arjuns dead body in Kandykalil - cremation at noon

കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച മലയാളിയായ അര്‍ജുന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് കോഴിക്കോട്ടെ കണ്ണാടിക്കലില്‍. അര്‍ജുന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര കേരളത്തിലേക്ക് കടന്നതിന് ശേഷം നിരവധി പേരാണ് ആദരാഞ്ജലി അര്‍പ്പിക്കാന്‍ കാത്തുനിന്നത്. പുലര്‍ച്ചെ രണ്ടരയോടെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റില്‍ എത്തിയപ്പോള്‍ അവിടെയും നിരവധി പേരാണ് അന്തിമോപചാരമര്‍പ്പിക്കാനെത്തിയത്. കാസര്‍കോട് ജില്ലാ കലക്ടര്‍ കെ.ഇമ്പശേഖര്‍, ജില്ലാ പൊലിസ് മേധാവി ഡി.ശില്പ എന്നിവരും അന്തിമോപചാരമര്‍പ്പിക്കാനെത്തിയിരുന്നു.

പുലര്‍ച്ചെ അഞ്ചരയോടെ മൃതദേഹം വഹിച്ചുള്ള വാഹന വ്യൂഹം കണ്ണൂര്‍ നഗരം പിന്നിടുകയും ചെയ്തു. പിന്നീട് ആറ് മണിയോടെയാണ് അഴിയൂര്‍ പിന്നിട്ട് കോഴിക്കോട് എത്തിയത്. ഇവിടെ വച്ച് മന്ത്രി എകെ ശശീന്ദ്രനും കോഴിക്കോട് ജില്ലാ കലക്ടറടക്കമുള്ളവര്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി മൃതദേഹം ഏറ്റുവാങ്ങി. മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്‌ക്കൊപ്പം കേരള, കര്‍ണാടക പൊലിസും അനുഗമിക്കുന്നുണ്ട്.  ഉച്ചയ്ക്ക് വീട്ടുവളപ്പിലായിരിക്കും സംസ്‌കാര ചടങ്ങുകള്‍. കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയ്‌ലും മഞ്ചേശ്വരം എംഎല്‍എ എ.കെ.എം അഷ്‌റഫും ഷിരൂരിലെ മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പേയും വിലാപയാത്രയില്‍ ഒപ്പമുണ്ട്.

ജൂലൈ 16 നാണ് കര്‍ണാടകയിലെ ഷിരൂരില്‍ നടന്ന മണ്ണിടിച്ചിലില്‍ ലോറി ഡ്രൈവറായ അര്‍ജുനെ കാണാതായത്. രാവിലെ 8.45 നാണ് ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിച്ചിലിന് ശേഷവും ഷിരൂരില്‍ കനത്ത മഴയായതിനാല്‍ തിരച്ചില്‍ ദുഷ്‌കരമാവുകയായിരുന്നു. ഗോവയില്‍ നിന്നു ഡ്രഡ്ജറടക്കം എത്തിച്ച് അര്‍ജുന്‍ മിഷന്‍ പുനരാരംഭിച്ചു. 72 ദിവസങ്ങള്‍ക്ക് ശേഷമാണ് കഴിഞ്ഞ ദിവസം അര്‍ജുന്റെ ലോറി ഗംഗാവലി പുഴയില്‍ കണ്ടെത്തിയത്. ക്യാബിനില്‍ അഴുകിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

 

 

In Kozhikode, the ambulance carrying the body of Arjun, a Malayali who died in a landslide in Shirur, has reached Kannadikal. After the funeral procession entered Kerala, many people gathered to pay their respects.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആര്‍എസ്എസ് വിദേശ ഫണ്ട് സ്വീകരിക്കുന്നില്ല; അവകാശവാദവുമായി യോഗി ആദിത്യനാഥ്

National
  •  a day ago
No Image

അയർലന്റിൽ ഹോട്ടലിലെത്തിയ താമസക്കാരുടെ ന​ഗ്നദൃശ്യങ്ങൾ പകർത്തിയ മലയാളി യുവാവിനെ നാടുകടത്തും

International
  •  a day ago
No Image

എസ്.ഐ.ആര്‍; ഇതുവരെ ഡിജിറ്റൈസേഷന്‍ ചെയ്ത ഫോമുകള്‍ 51,38,838; കളക്ഷന്‍ ഹബ്ബുകളുടെ പ്രവര്‍ത്തനം തുടരും; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

Kerala
  •  a day ago
No Image

ജനസാഗരം നിയന്ത്രണം വിട്ടു: കാസർകോട് സംഗീത പരിപാടിക്കിടെ തിക്കും തിരക്കും; 15-ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  a day ago
No Image

ലീഗ് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഇതര മതസ്ഥരില്ല; ഒരുമിച്ച് സമരം ചെയ്ത ഞങ്ങളെ കാര്യം കഴിഞ്ഞപ്പോള്‍ ഒഴിവാക്കി; മുസ്‌ലിം ലീഗിനെതിരെ വെള്ളാപ്പള്ളി നടേശന്‍ 

Kerala
  •  a day ago
No Image

അശ്ലീല വീഡിയോ കാണിച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു; ട്യൂഷൻ അധ്യാപകന് 30 വർഷം തടവും പിഴയും

Kerala
  •  a day ago
No Image

അവധി ദിനത്തില്‍ താമരശ്ശേരി ചുരത്തില്‍ കനത്ത ഗതാഗതക്കുരുക്ക്; യാത്രക്കാരി കുഴഞ്ഞുവീണു

Kerala
  •  a day ago
No Image

എസ്.ഐ.ആറിന്റെ പേരില്‍ നടക്കുന്നത് അടിച്ചമര്‍ത്തല്‍; മൂന്നാഴ്ച്ചക്കിടെ 16 ബിഎല്‍ഒമാര്‍ക്ക് ജീവന്‍ നഷ്ടമായി; രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

യാത്രക്കാർക്ക് സന്തോഷവാർത്ത; തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള ആഭ്യന്തര, അന്താരാഷ്ട്ര സർവിസുകൾ വർധിപ്പിച്ചു

Kerala
  •  a day ago
No Image

എസ്.ഐ.ആര്‍ ജോലികള്‍ കൃത്യമായി ചെയ്തില്ലെന്ന് ആരോപണം; 60 ബിഎല്‍ഒമാര്‍ക്കെതിരെ കേസെടുത്ത് യുപി പൊലിസ് 

National
  •  a day ago