HOME
DETAILS

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

  
September 28, 2024 | 4:23 AM

Students who stole alcohol and drank passed out on the road

പാലക്കാട്: മദ്യം കഴിച്ച് അവശരായി വിദ്യാര്‍ഥികള്‍ റോഡില്‍ കിടന്നു.  റോഡില്‍ കിടന്ന വിദ്യാര്‍ഥികളെ ആശുപത്രിയിലെത്തിച്ചു. പാലക്കാട് വണ്ടാഴിയില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. വീട്ടില്‍ സൂക്ഷിച്ചു വച്ചിരുന്ന മദ്യം എടുത്തു കൊണ്ടുവന്ന് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളായ ഏഴ് പേര്‍ ഒന്നിച്ച് കുടിക്കുകയായിരുന്നു. മദ്യം കഴിച്ച ശേഷം റോഡരികില്‍ ബോധമില്ലാതെ കിടക്കുകയായിരുന്നു വിദ്യാര്‍ഥികള്‍.

ഒപ്പമുണ്ടായിരുന്ന മറ്റു വിദ്യാര്‍ത്ഥികള്‍ വെള്ളം തളിച്ച് ഉണര്‍ത്താന്‍ ശ്രമിക്കുന്നത് കണ്ടാണ് നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചത്. സംഭവസ്ഥലത്തെത്തിയ മംഗലം ഡാം പൊലിസാണ് വിദ്യാര്‍ഥികളെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും രണ്ട് വിദ്യാര്‍ഥികളുടെ ബോധം തെളിഞ്ഞിരുന്നു.

ഒരു വിദ്യാര്‍ഥിക്ക് മൂന്ന് മണിക്കൂറിന് ശേഷമാണ് ബോധം വന്നത്. ആരുടെയും നില അപകടകരമല്ലെന്ന് പൊലിസ് അറിയിച്ചിട്ടുണ്ട്. വീട്ടില്‍ സൂക്ഷിച്ചിരുന്ന മദ്യം മോഷ്ടിച്ചാണ് ഏഴ് വിദ്യാര്‍ത്ഥികളും ചേര്‍ന്ന് കഴിച്ചതെന്ന് പൊലിസ് അന്വേഷണത്തില്‍ കണ്ടെത്തി. എല്ലാവരും ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളാണ്.

മംഗലം ഡാം പൊലിസും ആലത്തൂര്‍ എക്‌സൈസ് അധികൃതരും കുട്ടികളുടെ രക്ഷിതാക്കളെ സ്‌കൂളിലേക്ക് വിളിച്ചു വരുത്തി ഇവര്‍ക്ക് ബോധവത്കരണവും താക്കീതും നല്‍കി വിട്ടയക്കുകയും ചെയ്തു.

 

 

 In Vandaazhiyil, Palakkad, seven ninth-grade students were found lying on the road after consuming alcohol together. They had taken the liquor from home and were later taken to the hospital when they became unconscious.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ അപകടം; തൊഴിലാളിക്ക് ദാരുണാന്ത്യം, ഒരാളുടെ നില ഗുരുതരം

Kerala
  •  6 days ago
No Image

20 ബോഗികള്‍, 1452 ആളുകള്‍; കേന്ദ്രത്തിനെതിരായ സമരത്തിന് ഡല്‍ഹിയില്‍ പോകാന്‍ ട്രെയിന്‍ വാടകയ്‌ക്കെടുത്ത് സി.പി.ഐ

Kerala
  •  6 days ago
No Image

സുപ്രഭാതം പ്രചരണ കാംപയിൻ: സഊദിയിൽ തുടക്കമായി

Saudi-arabia
  •  6 days ago
No Image

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയുടെ ശിക്ഷാവിധി നാളത്തേക്ക് മാറ്റി

Kerala
  •  7 days ago
No Image

ഗവ. പ്ലീഡര്‍ നിയമനത്തില്‍ ചട്ടലംഘനമില്ലെന്ന് മുഖ്യമന്ത്രി; 'ബുദ്ധിജീവിയല്ല, സാധാരണക്കാരന്‍'; പി രാജീവിനും മറുപടി

Kerala
  •  7 days ago
No Image

ഓസ്‌ട്രേലിയയില്‍ വാഹനാപകടം: മലയാളി വിദ്യാര്‍ത്ഥി മരിച്ചു

International
  •  7 days ago
No Image

ഡ്രസ്സിങ് റൂമില്‍ വച്ച് പീഡിപ്പിച്ചു; എഴുത്തുകാരിക്ക് 5.63 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കി ഡൊണാള്‍ഡ് ട്രംപ്

International
  •  7 days ago
No Image

പത്തനംതിട്ടയിലെ യുവതിയുടെ ആത്മഹത്യ; ആണ്‍സുഹൃത്ത് അറസ്റ്റില്‍ 

Kerala
  •  7 days ago
No Image

നവി മുംബൈ വിമാനത്താവളത്തില്‍ നിന്ന് അബൂദബിയിലേക്ക് ആദ്യ അന്താരാഷ്ട്ര സര്‍വീസ്; പ്രവാസി യാത്രക്കാര്‍ക്ക് പുതിയ അവസരം

uae
  •  7 days ago
No Image

വേഗത്തില്‍ എഴുതിയില്ല; ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപിക അടിച്ചു പരുക്കേല്‍പ്പിച്ചതായി പരാതി

Kerala
  •  7 days ago