സ്വയം പ്രതിരോധത്തിനാണെങ്കില്‍ ശുഹൈബിനെ വെട്ടിക്കൊന്നത് എന്തിന്?: ചെന്നിത്തല
തിരുവനന്തപുരം: ശുഹൈബിനെ വെട്ടിക്കൊന്നത് ആര് നടത്തിയ ആക്രമണത്തിന്റെ പ്രതിരോധമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കൊലപാതക രാഷ്ട്രീയം ഉപേക്ഷിക്കാന്‍ സി.പി.എം തയാറല്ലെന്നാണ് പാര്‍ട്ടി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള സീതാറാം യെച്ചൂരിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്.
കണ്ണൂരിലെ അരുംകൊലകളെ തള്ളിപ്പറയാന്‍ യെച്ചൂരി തയാറായിട്ടില്ല. അക്രമ രാഷ്ട്രീയം തങ്ങളുടെ നയമല്ലെന്ന പാടിപ്പതിഞ്ഞ സ്ഥിരംവാചകം ആവര്‍ത്തിക്കുകയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. ഇതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ സാഹിത്യഭംഗിയോടെ മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞിട്ടുണ്ട്. അതിനുശേഷമാണ് സി.പി.എം കൊലപാതകങ്ങളുടെ പരമ്പര തന്നെ നടത്തിയത്.
കണ്ണൂരില്‍ തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തുമെന്ന് പറയുന്ന യെച്ചൂരിക്ക് ആത്മാര്‍ഥതയുണ്ടെങ്കില്‍ സ്വന്തം അണികളോട് കൊലപാതകം നിര്‍ത്താന്‍ നിര്‍ദേശം നല്‍കുകയാണ് വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."