HOME
DETAILS
MAL
പി.എന്‍.ബി തട്ടിപ്പ് മറികടക്കാനാണ് പി.എഫ് പലിശ കുറച്ചതെന്ന് മമത
backup
February 23 2018 | 03:02 AM
കൊല്‍ക്കത്ത: പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നടന്ന വായ്പാ തട്ടിപ്പിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് പ്രോവിഡന്റ് ഫണ്ട് നിക്ഷേപ പലിശ കുറയ്ക്കാന്‍ കാരണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.
രാജ്യം കണ്ട ഏറ്റവും വലിയ ബാങ്ക് തട്ടിപ്പാണ് നീരവ് മോദിയുടെ നേതൃത്വത്തില്‍ ഉണ്ടായത്. ഇത് മറികടക്കാന്‍ ജനങ്ങളുടെ പോക്കറ്റില്‍ കൈയ്യിടുന്ന നയമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും അവര്‍ ആരോപിച്ചു.
നിക്ഷേപ പലിശ കുറച്ചത് രാജ്യത്തെ തൊഴിലാളികളെ ദുരിതത്തിലാക്കുകയാണ്. 8.65 ശതമാനം പലിശയാണ് 8.55 ശതമാനമാക്കി കുറച്ചത്. ആറ് കോടി വരുന്ന ഇ.പി.എഫ് തൊഴിലാളികളെയാണ് ഇത് പ്രതികൂലമായി ബാധിക്കുകയെന്നും മമത ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."