രാഹുല്‍ പക്വതയുള്ള നേതാവ്; കോണ്‍ഗ്രസിന് അച്ഛേ ദിന് വരും: ശരത് പവാര്‍
മുംബൈ: പക്വതയുള്ള നേതാവാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍. അദ്ദേഹത്തിന്റെ കീഴില്‍ കോണ്‍ഗ്രസിന് അച്ഛേദിന്‍ വരുമെന്ന് പവാര്‍ കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പിയെ നേരിടാന്‍ ഇന്ന് രാജ്യത്തെ ഏക പാര്‍ട്ടി കോണ്‍ഗ്രസ് മാത്രമാണ്. കോണ്‍ഗ്രസ് വലിയ വെല്ലുവിളിയാണ് നേരിടുന്നത്. അത് മറികടക്കാനും പാര്‍ട്ടിയെ പുനഃസംഘടിപ്പിച്ച് ശക്തമാക്കാനും രാഹുല്‍ ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.
നേരത്തെ ജില്ലകള്‍, സംസ്ഥാനങ്ങള്‍ തുടങ്ങി രാജ്യത്താകമാനം ശക്തമായ കെട്ടുറപ്പുള്ള പാര്‍ട്ടിയായിരുന്നു കോണ്‍ഗ്രസ്. പിന്നീട് പാര്‍ട്ടിയില്‍ വലിയ മാറ്റങ്ങളുണ്ടായി.
ഇപ്പോള്‍ രാഹുല്‍ ഗാന്ധിക്കു കീഴില്‍ പാര്‍ട്ടി ശക്തിപ്പെടുന്നുണ്ടെങ്കിലും ബി.ജെ.പി അവര്‍ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
എന്നിരുന്നാലും രാഹുലിന്റെ കൈകളിലൂടെ കോണ്‍ഗ്രസിന് അച്ഛേ ദിന് വരുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും ശരത്പവാര്‍ പറഞ്ഞു.
ജനങ്ങള്‍ അദ്ദേഹത്തെ പിന്തുണച്ചാല്‍ കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. ജനാധിപത്യത്തില്‍ ശക്തമായ പ്രതിപക്ഷം അനിവാര്യമാണ്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ബി.ജെ.പിയെ നേരിടാന്‍ കഴിവുള്ള ഒരു പാര്‍ട്ടി യഥാര്‍ഥത്തില്‍ ഇല്ലെന്നതാണ് വാസ്തവമെന്നും ശരത്പവാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."