ആവാസ് പദ്ധതി: വിതരണംചെയ്തത് ഒന്നര ലക്ഷം ബയോമെട്രിക് കാര്‍ഡുകള്‍
തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ പരിരക്ഷയും വിവര ശേഖരണവും ലക്ഷ്യമിട്ട് നടപ്പാക്കുന്ന ആവാസ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് പുരോഗമിക്കുന്നു. ഇതിനകം 1,55,595 ബയോമെട്രിക് കാര്‍ഡുകള്‍ വിതരണം ചെയ്തു.
ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം - 21,162 (പുരുഷന്‍മാര്‍ - 20,386, സ്ത്രീകള്‍ - 770, ഭിന്നലിംഗക്കാര്‍ - 6), കൊല്ലം - 11,426, (പുരുഷന്‍മാര്‍ - 11,276 , സ്ത്രീകള്‍ - 145 ,ഭിന്നലിംഗക്കാര്‍ - 5), പത്തനംതിട്ട - 8,574 (പുരുഷന്‍മാര്‍ - 8,380, സ്ത്രീകള്‍ - 192, ഭിന്നലിംഗക്കാര്‍ - 2), കോട്ടയം - 5,204 (പുരുഷന്‍മാര്‍ - 5,182, സ്ത്രീകള്‍ - 22), ഇടുക്കി - 2,852 (പുരുഷന്‍മാര്‍ - 2,544, സ്ത്രീകള്‍ - 307, ഭിന്നലിംഗക്കാര്‍ -1), ആലപ്പുഴ - 11,154 (പുരുഷന്‍മാര്‍ - 10,273, സ്ത്രീകള്‍ - 879 , ഭിന്നലിംഗക്കാര്‍ - 2), എറണാകുളം - 26,194 (പുരുഷന്‍മാര്‍ - 21,596, സ്ത്രീകള്‍ - 4,592, ഭിന്നലിംഗക്കാര്‍ - 6), തൃശൂര്‍ - 12,167 (പുരുഷന്‍മാര്‍ - 11,817, സ്ത്രീകള്‍ - 347, ഭിന്നലിംഗക്കാര്‍ - 3), പാലക്കാട് - 9,443 (പുരുഷന്‍മാര്‍ - 9,007 , സ്ത്രീകള്‍ - 435 ,ഭിന്നലിംഗക്കാര്‍ - 1), മലപ്പുറം - 9,964 (പുരുഷന്‍മാര്‍ - 9,764, സ്ത്രീകള്‍ - 195, ഭിന്നലിംഗക്കാര്‍- 5 ), കോഴിക്കോട് - 16,341 (പുരുഷന്‍മാര്‍ - 16,289, സ്ത്രീകള്‍ - 47, ഭിന്നലിംഗക്കാര്‍ - 5), വയനാട് - 4,115 (പുരുഷന്‍മാര്‍ - 3,330, സ്ത്രീകള്‍ - 784, ഭിന്നലിംഗക്കാര്‍ - 1), കണ്ണൂര്‍ - 11,584 (പുരുഷന്‍മാര്‍ - 11,233, സ്ത്രീകള്‍ - 350, ഭിന്നലിംഗക്കാര്‍ - 1), കാസര്‍കോട്- 5,415 (പുരുഷന്‍മാര്‍ - 5,186, സ്ത്രീകള്‍ - 229).
ഓരോ ജില്ലയിലും പുലര്‍ച്ചെ നാലു മുതല്‍ ഒന്‍പതു വരെയും വൈകിട്ട് ആറു മുതല്‍ രാത്രി 10.30 വരെയുമാണ് ആവാസ് രജിസ്‌ട്രേഷന്‍. ഇതര സംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്നയിടങ്ങള്‍, ലേബര്‍ ക്യാംപുകള്‍, തൊഴില്‍ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നേരിട്ടെത്തിയാണ് ഉദ്യോഗസ്ഥര്‍ രജിസ്‌ട്രേഷന്‍ നടത്തി ബയോ മെട്രിക് കാര്‍ഡ് നല്‍കുന്നത്. പദ്ധതിയില്‍ അംഗമാകുന്ന തൊഴിലാളികള്‍ക്ക് എല്ലാ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളില്‍ നിന്നും പ്രതിവര്‍ഷം 15,000 രൂപയുടെ സൗജന്യ ചികിത്സയും അപകട മരണം സംഭവിച്ചാല്‍ രണ്ടുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. ഇതര സംസ്ഥാന തൊഴിലാളികളുടെ സൗകര്യാര്‍ഥം എല്ലാ ജില്ലകളിലും തൊഴില്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ഉടന്‍ തുറക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."