'മനഃസമാധാനത്തിന് ആത്മീയത മുറുകെപ്പിടിക്കുക'
ചപ്പാരപ്പടവ്: ജീവിതപ്രശ്‌നങ്ങളില്‍പ്പെട്ട് ഉഴലുന്നവര്‍ക്ക് മനഃസമാധാനം ലഭിക്കാന്‍ ആത്മീയത മുറുകെപ്പിടിക്കണമെന്ന് സയ്യിദ് അസ്‌ലം തങ്ങള്‍. ചപ്പാരപ്പടവ് ജാമിഅഃ ഇര്‍ഫാനിയ്യഃ വാര്‍ഷിക മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമ്പത്തികപ്രയാസത്തില്‍പ്പെട്ട് ലോകരാഷ്ട്രങ്ങള്‍ തകര്‍ന്നടിയുന്ന അതേ വേഗതയില്‍ മനുഷ്യരും മാനസികമായി തളരുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാണക്കാട് നൗഫല്‍ അലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. സമസ്ത കേന്ദ്ര മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം മുഖ്യപ്രഭാഷണം നടത്തി. സമസ്ത ജില്ലാ മുശാവറ അംഗം കെ.കെ ദാരിമി, ശരീഫ് ബാഖവി, സിദ്ദീഖ് ദാരിമി ബക്കളം, ബ്ലാത്തൂര്‍ അബ്ദുല്ല ഹാജി, സലാം ഇരിക്കൂര്‍, നമ്പ്രം അബ്ദുല്‍ ഖാദിര്‍ അല്‍ഖാസിമി, അബ്ദുല്‍ കരീം അല്‍ഖാസിമി, കൊതേരി അബ്ദുല്ല ഫൈസി, സ്വദഖത്തുല്ല മൗലവി സംസാരിച്ചു. ചരിത്ര സെഷന്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ ഫൈസി ഇര്‍ഫാനി അധ്യക്ഷനായി. നാസര്‍ ഫൈസി കൂടത്തായി, ചുഴലി മുഹ്‌യുദ്ദീന്‍ മൗലവി, ഉമര്‍ നദ്‌വി തോട്ടീക്കല്‍, ബശീര്‍ അസ്അദി നമ്പ്രം, റഫീഖ് ഫൈസി ഇര്‍ഫാനി, അബ്ദുല്ല ഫൈസി ഇര്‍ഫാനി സംസാരിച്ചു.
ഇന്ന് രാവിലെ 9.30ന് തസ്വവ്വുഫ് സെഷനില്‍ റഹ്മത്തുല്ല ഖാസിമി മൂത്തേടവും ഉച്ചയ്ക്ക് ഉലമാ ഉമറാ സംഗമത്തില്‍ അബ്ദുറഹ്മാന്‍ കല്ലായി, പിണങ്ങോട് അബൂബക്കര്‍, ഇമ്പിച്ചിക്കോയ തങ്ങള്‍ വയനാട് എന്നിവരും വൈകിട്ട് ആദര്‍ശ സെഷനില്‍ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, ഹമീദ് ഫൈസി അമ്പലക്കടവ്, ഓണംപിള്ളി മുഹമ്മദ് ഫൈസി, സലീം ഫൈസി ഇര്‍ഫാനി പ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."