HOME
DETAILS

പിശാചുക്കളുടെ നാടോ ഇത്

  
backup
February 23 2018 | 22:02 PM

editorialdevilson


കണ്ണൂര്‍ ജില്ലയില്‍ ശുഹൈബ് എന്ന ചെറുപ്പക്കാരനായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ അരുംകൊല ചെയ്ത വാര്‍ത്ത സൃഷ്ടിച്ച നടുക്കത്തില്‍നിന്നു കേരളജനത മുക്തമാകുന്നതിനു മുമ്പിതാ മറ്റൊരു ക്രൂരഹത്യയുടെ വാര്‍ത്ത പുറത്തുവന്നിരിക്കുന്നു. അട്ടപ്പാടിയില്‍, അരി മോഷ്ടിച്ചുവെന്നാരോപിച്ച്, മാനസികരോഗിയായ ആദിവാസി യുവാവിനെ തല്ലിക്കൊന്നിരിക്കുകയാണ്. നാട്ടുകാര്‍ മര്‍ദിച്ച് ജീവച്ഛവമാക്കിയ യുവാവിനെ പിന്നീടെത്തി പൊലിസ് ഏറ്റെടുക്കുകയായിരുന്നു. ദീര്‍ഘകാലമായി പട്ടിണിയും ദുരിതവും തളര്‍ത്തിയ ആ ശരീരത്തിന് മര്‍ദനം താങ്ങാനുള്ള കെല്‍പ്പുണ്ടായിരുന്നില്ല.


അട്ടപ്പാടി കടുകുമണ്ണ മധുവെന്ന യുവാവ് മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്നാണു വീട്ടുകാരും ഊരുകാരും പറയുന്നത്. ജനങ്ങളെ അഭിമുഖീകരിക്കാന്‍ മടിയും പേടിയുമാണ്. അതിനാല്‍ മനുഷ്യവാസപ്രദേശത്തുനിന്ന് ഒറ്റപ്പെട്ട് കാട്ടിലെ ഗുഹയിലും മറ്റുമാണു കഴിഞ്ഞുവരുന്നത്. ദിവസങ്ങളോളം ഇങ്ങനെ കഴിഞ്ഞു വിശപ്പുസഹിക്കവയ്യാതാവുമ്പോഴാണു വനത്തില്‍നിന്നു പുറത്തിറങ്ങുന്നത്. വിശപ്പുമൂലം ഭക്ഷിക്കാനെന്തെങ്കിലും കണ്ടാല്‍ അതെടുത്തു കഴിക്കുന്ന പതിവുണ്ട്.


കഴിഞ്ഞദിവസം വനാതിര്‍ത്തിയില്‍ കുറച്ച് അരിയുമായി കണ്ട മധുവിനെ സദാചാരം നടപ്പാക്കുന്നവരാണെന്നു സ്വയം കരുതുന്ന ചില ക്രൂരമനസ്സുകള്‍ പിടികൂടി മര്‍ദിക്കുകയായിരുന്നു. ഈ ആദിവാസിയുവാവിനെ വളഞ്ഞിട്ട് ഉപദ്രവിക്കുന്ന ചില ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്നിട്ടുണ്ട്. ആ കാഴ്ച തന്നെ വേദനാജനകമാണ്. മൂക്കറ്റം തിന്നു കൊഴുത്ത കുറേ തടിമാടന്മാര്‍ക്കു നടുവില്‍ എല്ലുന്തി കരുവാളിച്ച ഒരു കൊച്ചു രൂപം.


അവന്റെ നോട്ടത്തില്‍, 'എന്നെ ജീവിക്കാന്‍ അനുവദിക്കൂ' എന്ന ദയനീയമായ അഭ്യര്‍ഥന ആര്‍ക്കും വായിച്ചെടുക്കാനാകും. അവന്റെ രൂപം തന്നെ എത്രയോ ദിവസമായി അരവയര്‍ നിറയ്ക്കാനുള്ള അന്നമെങ്കിലും കഴിച്ചിട്ട് എന്നു ബോധ്യപ്പെടുത്തും. അത്തരമൊരു പഞ്ചപാവത്തെയാണു മോഷണത്തിന് ഒരു തെളിവുമില്ലാതെ ഈ നാടന്‍ ഗുണ്ടകള്‍ തല്ലിച്ചതച്ചത്. ആ ദയനീയമായ മനുഷ്യരൂപത്തെ ഉപദ്രവിക്കാന്‍ എത്തിപ്പെട്ടവരുടെ മുഖങ്ങളിലെല്ലാം ഇഷ്ടപ്പെട്ട ഇരയെ മുന്നില്‍ കിട്ടിയ വന്യമൃഗത്തിന്റെ ക്രൂരതയാണു തെളിഞ്ഞിരുന്നത്.


ആദിവാസിക്ഷേമത്തിനായി വര്‍ഷംതോറും കോടിക്കണക്കിനു രൂപയാണ് ഓരോ സംസ്ഥാനത്തും കണക്കുപ്രകാരം ചെലവഴിക്കുന്നത്. പതിറ്റാണ്ടുകളായി ഈ ക്ഷേമപദ്ധതികളുടെ ഒഴുക്ക് അനുസ്യൂതം നടക്കുന്നു. എന്നിട്ടും കേരളമുള്‍പ്പെടെയുള്ള ആദിവാസി ഊരുകളിലെ അവസ്ഥയെന്താണ്. ഊരുകളിലെ ദുരിതങ്ങള്‍ സംബന്ധിച്ചും അവിടങ്ങളില്‍ നടപ്പാക്കുന്ന പദ്ധതികളിലെ വെട്ടിപ്പിനെ സംബന്ധിച്ചും മാധ്യമങ്ങളില്‍ തുടരെത്തുടരെ വാര്‍ത്തകള്‍ വരുന്നു. എന്നിട്ടും ഒരു പരിഹാരവുമുണ്ടാകുന്നില്ല. അതില്‍ ആര്‍ക്കും താല്‍പ്പര്യമില്ല.


തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ആദിവാസികളുടെ വോട്ടുകിട്ടാന്‍ അവരുടെ ഊരുകളില്‍ (തങ്ങള്‍ക്കു മാത്രമായി പ്രത്യേകം തയാറാക്കിയ കൂരകളില്‍) അന്തിയുറങ്ങിയും അവരോടൊപ്പം (തങ്ങള്‍ക്കു മാത്രമായി പ്രത്യേകം തയാറാക്കിയ) ഭക്ഷണം കഴിച്ചും ആദിവാസി സ്‌നേഹം കാണിക്കുന്നവരാണു രാഷ്ട്രീയക്കാര്‍.
ഭരണത്തിലേറിയാലോ തെരഞ്ഞെടുപ്പു തിരക്കുകള്‍ കഴിഞ്ഞാലോ പട്ടികവര്‍ഗക്കാരുടെ ഊരുകളിലെ അവസ്ഥയെന്തെന്ന് ആത്മാര്‍ഥമായി പരിശോധിക്കാനും പരിഹാരം കാണാനും അവരാരും തയാറാകാറില്ല. എല്ലാവര്‍ക്കും വേണ്ടതു വോട്ടുമാത്രം. അതു നേടിയെടുക്കാന്‍ ആദിവാസിക്കു വിലകുറഞ്ഞ മദ്യവും ഇത്തിരി നോട്ടുകളും നല്‍കിയാല്‍ മതിയെന്നതാണു രാഷ്ട്രീയക്കാരുടെ തത്വശാസ്ത്രം.


ദുരാചാരപൊലിസും കാക്കിയണിഞ്ഞ പൊലിസും നടത്തിയ ക്രൂരമായ മര്‍ദനത്തില്‍ മരിച്ച മധുവെന്ന ആദിവാസി യുവാവ് എന്തെങ്കിലും മോഷ്ടിച്ചിരുന്നോ എന്നറിയില്ല. അഥവാ അങ്ങനെ ഉണ്ടെങ്കില്‍ത്തന്നെ എരിയുന്ന വയറിനു സമാധാനമുണ്ടാകാന്‍ ഇത്തിരി ഭക്ഷണമോ അരിയോ ആയിരിക്കാം. ആദിവാസിക്ഷേമത്തിനു വേണ്ടി ചെലവഴിക്കുന്ന കോടിക്കണക്കിനു രൂപ തൊണ്ട തൊടാതെ വിഴുങ്ങുന്ന അഭ്യാസികള്‍ക്കെതിരേ നടപടിയൊന്നുമെടുക്കാനാവാത്തവര്‍ക്കു ജീന്‍ വാല്‍ജീനെപ്പോലൊരു നിത്യപ്പട്ടിണിക്കാരനെ മോഷണത്തിന്റെ പേരു പറഞ്ഞു തല്ലിക്കൊല്ലാന്‍ എന്തവകാശം.


മറ്റുള്ളവരുടെ പട്ടിണിയും വേദനയും ദുരിതങ്ങളും തിരിച്ചറിഞ്ഞ് അതിനു തന്നാലാകുംവിധം സഹായം ചെയ്യുന്നവനാണ് യഥാര്‍ഥ മനുഷ്യന്‍. ദൈവത്തിന്റെ രൂപവും ഭാവവും കാരുണ്യമാണെന്നപോലെ ദൈവസൃഷ്ടികളില്‍ മുഖ്യമായ മനുഷ്യന്റെ വാക്കിലും പ്രവൃത്തിയിലും നിറഞ്ഞുനില്‍ക്കേണ്ടത് കാരുണ്യമാണ്. അതല്ലാത്തവരെ മനുഷ്യരെന്നു വിശേഷിപ്പിക്കാന്‍ കഴിയില്ല. നരാധമന്മാരാണ് അവര്‍. നരാധമന്മാര്‍ക്കെതിരേ കടുത്ത നടപടി തന്നെയാണുണ്ടാകേണ്ടത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടി': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'പാര്‍ട്ടിയിലും വിശ്വാസമില്ല'; സ്വര്‍ണക്കടത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറുണ്ടോ?..., മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി.വി അന്‍വര്‍ 

Kerala
  •  3 months ago