ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുമെന്ന് പൊലിസ് ഭീഷണി: ജിഗ്്‌നേഷ് മെവാനി
അഹമ്മദാബാദ്: ദലിത് നേതാവും ഗുജറാത്തിലെ വദ്ഗാം എം.എല്‍.എയുമായ ജിഗ്നേഷ് മെവാനിയെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുമെന്ന് പൊലിസിന്റെ ഭീഷണി. തനിക്കെതിരേ ഏറ്റുമുട്ടല്‍ നടത്താനുള്ള പദ്ധതി ഗുജറാത്ത് പൊലിസ് നടത്തുന്നുണ്ടെന്ന് വ്യക്തമാക്കി ജിഗ്നേഷ് മെവാനി ട്വിറ്ററിലൂടെ ആരോപിച്ചു.
മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന്മാരുള്ള എ.ഡി.ആര്‍ പൊലിസ് ആന്‍ഡ് മീഡിയ എന്ന വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലാണ് ഇത്തരത്തിലുള്ള ചര്‍ച്ചയുണ്ടായത്. ഏറ്റുമുട്ടലിലൂടെ എങ്ങനെ തന്നെ കൊല്ലാമെന്ന് രണ്ട് പൊലിസുകാര്‍ വാട്ട്‌സ് ആപ്പിലൂടെ സംസാരിച്ചിട്ടുണ്ട്. അതിന്റെ ലിങ്കും ജിഗ്നേഷ് പങ്കുവച്ചു. ഇതുമായി ബന്ധപ്പെട്ട് ഗുജറാത്ത് ഡി.ജി.പി, സംസ്ഥാന ആഭ്യന്തര മന്ത്രി, ആഭ്യന്തര സെക്രട്ടറി എന്നിവര്‍ക്ക് ജിനഗ്നേഷ് പരാതി നല്‍കി. ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് രണ്ട് വിഡിയോകളാണ് വാട്ട്‌സ് ആപ്പില്‍ പങ്കുവച്ചത്. രാഷ്ട്രീയക്കാരനെ പോലെ വസ്ത്രം ധരിച്ച ഒരാളെ പൊലിസ് അടിക്കുന്നതാണ് ഒരു വിഡിയോയിലുള്ളത്.
യു.പിയില്‍ നടന്ന ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തില്‍ പൊലിസിനെ ന്യായീകരിക്കുന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിഡിയോ ആണ് ഒന്ന്. ഫെബ്രുവരി 18ന് അഹമ്മദാബാദില്‍ നടന്ന ദലിത് പ്രക്ഷോഭത്തില്‍ പൊലിസുകാരോട് ഇത് നിങ്ങളുടെ പിതാവിന്റെ സ്വത്താണോയെന്നും കളിപ്പന്തായ പൊലിസുകാരാണോ തന്നെ തടയാന്‍ ശ്രമിക്കുന്നതെന്നും മെവാനി ചോദിച്ചിരുന്നു. ഇത്തരത്തില്‍ സംസാരിക്കുന്നവര്‍ക്ക് ഇതായിരിക്കും അവസ്ഥയെന്ന ഓര്‍മിക്കണമെന്നും നിനക്കുള്ള സ്‌കോര്‍ രേഖപ്പെടുത്തിയെന്നും അഹമ്മദാബാദ് റൂറല്‍ ഡിവൈ.എസ്.പി തുടര്‍ന്ന് നല്‍കിയ കുറിപ്പില്‍ പറയുന്നുണ്ട്. ഈ കുറിപ്പിന് അഹമ്മദാബാദ് റൂറല്‍ എസ്.പി പിന്തുണക്കുന്നുമുണ്ട്.
എന്നാല്‍ വാട്ട്‌സ് ആപ്പ് കുറിപ്പുമായി ബന്ധപ്പെട്ട് തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ച സന്ദേശമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അത്തരത്തിലുള്ള ഉദ്ദേശങ്ങളൊന്നും തനിക്കില്ലെന്നും ഡി.വൈ. എസ്.പി ആര്‍.ബി ദേവ്ദാ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."