ഒറ്റയാന്‍ ഭീതിയില്‍ എസ്റ്റേറ്റ് പൂപ്പാറ; ഏക്കര്‍ കണക്കിന് കൃഷി നശിപ്പിച്ചു
രാജാക്കാട്: എസ്റ്റേറ്റ് പൂപ്പാറയിലെ ജനവാസ മേഖലയില്‍ കാട്ടാന അക്രണണം പതിവാകുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ എത്തിയ ഒറ്റയാന്‍ ജനങ്ങളെ ഭിതിയാലാഴ്ത്തി എക്കര്‍ കണക്കിന് കൃഷി നശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെയാണ് നാട്ടുകാരുടെ ഉറക്കം കെടുത്തി പ്രദേശത്ത് ഭീതിപരത്തി സംസ്ഥാന പാതയോട് ചേര്‍ന്ന് കിടക്കുന്ന എസ്റ്റേറ്റ് പൂപ്പാറയില്‍ ഒറ്റയാനെത്തിയത്. തുടര്‍ന്ന് മണിക്കൂറുകള്‍ താണ്ടവമാടിയ ആന താമരപ്പിള്ളില്‍ ലിജു വര്‍ഗ്ഗീസ്, ചെറുകരക്കുടിയില്‍ രവി എന്നിവരുടെ ഏക്കറുകണക്കിന് കൃഷി നശിപ്പിക്കുകയും ചെയ്തു. ഏലം, കുരുമുളക്, വാഴ, എന്നിവ പൂര്‍ണ്ണമായും നശിപ്പിച്ചു. കൂടാതെ വലിയ പ്ലാവുകള്‍ ചുവടെ പിഴുതെടുത്ത് നിലത്തടിക്കുകയും ചെയ്തു. ലിജുവിന്റെ വീടിന്റെ പിന്‍ഭാഗത്തെത്തിയ കാട്ടാന തൊഴിത്തിന്റെ ഒരു ഭാഗം പൂര്‍ണ്ണമായി ഇടിച്ച് നിരത്തുകയും ചെയ്തു. മാത്രവുമല്ല സമീപത്തെ കിണറ്റില്‍ സ്ഥാപിച്ചിരുന്ന മോട്ടറും വൈദ്യുത കണക്ഷനും നശിപ്പിച്ചിട്ടുണ്ട്. തുടര്‍ന്ന് നാട്ടുകാരുടെ ഏറെ നേരത്തെ പരശ്രമത്തിനൊടുവിലാണ് ഒറ്റയാന്‍ കാടുകയറിയത്.
ഇവിടെ ഇത്തരത്തില്‍ കാട്ടാന അക്രമണം പതിവാകുമ്പോളും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുവാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."