അല്‍അഖ്‌സ ഫണ്ടിലേക്ക് സഊദി വക ഏഴു കോടി ഡോളര്‍ അധിക തുക
റിയാദ്: അല്‍അഖ്‌സ, ജറൂസലം ഫണ്ടുകളിലേക്ക് സഊദി വന്‍തുക കൈമാറും. ഒന്നേമുക്കാല്‍ കോടി ഡോളര്‍ വീതം നാല് ഗഡുക്കളായി ഏഴു കോടി ഡോളറാണു സംഭാവനയായി നല്‍കുന്നത്. തുക കൈമാറുന്നതിന് സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് നിര്‍ദേശിച്ചതായി ഈജിപ്തിലെ സഊദി അംബാസഡറും അറബ് ലീഗ് സ്ഥിരം പ്രതിനിധിയുമായ അഹ്മദ് ഖത്താന്‍ അറിയിച്ചു.
2017 മാര്‍ച്ചില്‍ ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ ചേര്‍ന്ന ഉച്ചകോടിയില്‍ ഫണ്ടു വിഹിതം ഉയര്‍ത്താന്‍ തീരുമാനമായിരുന്നു.
അല്‍ അഖ്‌സ, ജറൂസലം ഫണ്ടുകളുടെ മൂലധനം 50 കോടി ഡോളറായി ഉയര്‍ത്താനാണ് അറബ് രാജ്യങ്ങളുടെ ഉച്ചകോടി തീരുമാനിച്ചിരുന്നത്. ഇതനുസരിച്ചുള്ള സഊദിയുടെ അധികവിഹിതമായ ഏഴു കോടി ഡോളറാണു കൈമാറാന്‍ സല്‍മാന്‍ രാജാവ് നിര്‍ദേശിച്ചത്.
കൂടാതെ ഫലസ്തീന്‍ അതോറിറ്റിയുടെ പ്രതിമാസ ബജറ്റിലേക്കുള്ള സഊദിയുടെ വിഹിതം 77 ലക്ഷം ഡോളറില്‍നിന്നു രണ്ടു കോടി ഡോളറായി ഉയര്‍ത്താനും രാജാവ് നിര്‍ദേശിച്ചതായി അധികൃതരെ ഉദ്ധരിച്ചു പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇതനുസരിച്ച് 2017 ഡിസംബര്‍-2018 ജനുവരി മാസത്തേക്കുള്ള നാലു കോടി ഡോളര്‍ സഊദി ഡവലപ്‌മെന്റ് ഫണ്ട് ഫലസ്തീന്‍ ധനമന്ത്രാലയം അക്കൗണ്ടിലേക്ക് അയച്ചതായും അഹ്മദ് ഖത്താന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."