'രാജ്യത്തിന്റെ സൂക്ഷിപ്പുകാരന്' പ്രയോഗം: മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി
ബാഗല്‍കോട്ട്: 2014 ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വാക് പ്രയോഗത്തില്‍ പരിഹാസവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ സൂക്ഷിപ്പുകാരന് ആവുമെന്ന മോദിയുടെ പ്രസ്താവനയാണ് പുതിയ സാഹചര്യത്തില്‍ രാഹുല്‍ തിരിച്ചടിക്കാന്‍ ഉപയോഗിച്ചത്.
''2014 തെരഞ്ഞെടുപ്പ് സമയത്ത് പ്രസംഗത്തില്‍ മോദി പറഞ്ഞു, അദ്ദേഹത്തിന് രാജ്യത്തിന്റെ സൂക്ഷിപ്പുകാരന് ആവണമെന്ന്. ഒരുവശത്ത് അദ്ദേഹത്തിന്റെ മുന്‍ മുഖ്യമന്ത്രിയും നാലു മന്ത്രിമാരും ജയിലിലായി. മറ്റൊരു വശത്ത് കാവല്ക്കാരന് (മോദി) രാജ്യത്തോടു പറയുന്നു, അദ്ദേഹം അഴിമതിക്കെതിരെ പോരാടുകയാണെന്ന്''- രാഹുല്‍ പരിഹസിച്ചു. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
രണ്ട് അഴിമതിക്കേസുകളില്‍ 2011ലാണ് മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബി.എസ് യെദ്യൂരപ്പ ജയിലിലായത്. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ശനിയാഴ്ചയാണ് കര്‍ണാടകയില്‍ എത്തിയത്. ഇതു രണ്ടാമത്തെ പ്രാവശ്യമാണ് തെരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹം കര്‍ണാടകയില്‍ എത്തുന്നത്.
ഏപ്രിലിലോ മേയിലോ ആയിരിക്കും കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."