മത്സര പരീക്ഷകളുടെ പങ്ക് നിര്‍ണായകം: മന്ത്രി ജലീല്‍
എടപ്പാള്‍: മത്സര ലോകത്ത് ജീവിക്കുന്ന നമുക്ക് നിര്‍ഭയത്തോടെ പരീക്ഷകളെ നേരിടുന്നതില്‍ മത്സര പരീക്ഷകളുടെ പങ്ക് നിര്‍ണായകമാണെന്ന് മന്ത്രി കെ.ടി ജലീല്‍. മത്സര ബുദ്ധിയോടെ പരീക്ഷകളെ നേരിട്ടാല്‍ മാത്രമെ സിവില്‍ സര്‍വിസ് പോലെയുള്ള ഉന്നത മേഖലയിലേക്ക് കടന്നുവരാന്‍ കഴിയുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.
എസ്.കെ.എസ്.എസ്.എഫ് വിദ്യാഭ്യാസ വിഭാഗമായ ട്രെന്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ നടത്തിയ സ്‌നാപ്പി കിഡ്‌സ് സംസ്ഥാനതല സ്‌കോളര്‍ഷിപ്പ് പരീക്ഷാ റാങ്ക് ജേതാക്കള്‍ക്കുള്ള അവാര്‍ഡ് വിതരണോദ്ഘാടനം എടപ്പാള്‍ ദാറുല്‍ ഹിദായ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അസ്മി സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി മുഹമ്മദ് മൗലവി അധ്യക്ഷനായി. അസ്മി സംസ്ഥാന ജനറല്‍ സെക്രട്ടറി ഹാജി പി.കെ മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. എന്‍.പി ആലി ഹാജി, അനീസ് ജിഫ്‌രി തങ്ങള്‍, നവാസ് ഓമശ്ശേരി, ഷാഫി മാസ്റ്റര്‍ ആട്ടീരി, സിദ്ദീഖ് വെങ്ങാട്, പ്രൊഫ. കമറുദ്ദീന്‍ പരപ്പില്‍, കാസിം ഫൈസി പോത്തന്നൂര്‍ സംസാരിച്ചു. സ്‌നാപ്പി കിഡ്‌സ് ചെയര്‍മാന്‍ ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ സ്വാഗതും കണ്‍വീനര്‍ റഷീദ് കമ്പളക്കാട് നന്ദിയും പറഞ്ഞു. എല്‍.കെ.ജി മുതല്‍ ഏഴാം തരം വരെ നടന്ന പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി സ്വര്‍ണ്ണപ്പതക്കത്തിന് അര്‍ഹരായ വിദ്യാര്‍ഥികള്‍: ദാനിഷ് ഉസ്മാന്‍ (ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, വെളിമുക്ക്) ജിന്‍ഷ ജസ്‌നി (മര്‍കസ് ഇംഗ്ലീഷ് മീഡയം സ്‌കൂള്‍, കുണ്ടൂര്‍) മാസിന്‍ ജിഫ്‌രി (കേരള റസിഡന്‍ഷ്യല്‍ സ്‌കൂള്‍, കക്കാട്) ആയിഷ റിദ (ദാറുല്‍ഹിദായ എച്ച്.എസ്.എസ്, എടപ്പാള്‍ ) മന്‍ഹ.സി (നാഷനല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, ചെമ്മാട് ) ഫാത്വിമ നജ (എം.യു.എം കാക്കയങ്ങാട്) ഫാത്വിമ എ.വി (സഹ്‌റ സെന്‍ട്രല്‍ സ്‌കൂള്‍, പേരോട് ) മുഹമ്മദ് ആദില്‍ (എം.എം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, ഓര്‍ക്കാട്ടേരി ) നിഷാന്‍.പി (ബദ്രിയ്യാ സ്‌കൂള്‍, കാളാവ്).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."