ഉംറ കഴിഞ്ഞവര്‍ക്ക് അധികം പണം
കൊണ്ടോട്ടി: മൂന്ന് വര്‍ഷത്തിനിടെ ഉംറയും ഒരിക്കല്‍ ഹജ്ജ് കര്‍മവും നിര്‍വഹിച്ചവര്‍ ഈ വര്‍ഷം മുതല്‍ തീര്‍ഥാടനത്തിന് അധികം തുക നല്‍കണമെന്ന നിര്‍ദേശം യഥാസമയം അറിയിക്കുന്നതില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കും വീഴ്ച പറ്റിയെന്ന് ആക്ഷേപം. ഹജ്ജ് ഗൈഡ്‌ലൈന്‍സിലെ നിര്‍ദേശങ്ങള്‍ യഥാസമയം പരിശോധിക്കാതിരുന്നതാണ് വീഴ്ചയായത്. കഴിഞ്ഞ ഡിസംബര്‍ ഏഴിന് കേന്ദ്രം പുറത്തിറക്കിയ ഹജ്ജ് ഗൈഡ്‌ലൈന്‍സില്‍ വ്യക്തമാക്കിയ നിര്‍ദേശം ആദ്യഗഡു പണം അടച്ചതിന് ശേഷം അറിയിച്ചതാണ് തീര്‍ഥാടകരെ വിഷമത്തിലാക്കിയത്. മൂന്ന് വര്‍ഷത്തിനിടെ ഉംറയോ ഒരിക്കല്‍ ഹജ്ജ് കര്‍മമോ നിര്‍വഹിച്ചവര്‍ രണ്ടായിരം സഊദി റിയാല്‍ (ഏകദേശം 36,000രൂപ)അധികം നല്‍കണമെന്ന പുതിയ നിര്‍ദേശം സംബന്ധിച്ച് സുപ്രഭാതം വാര്‍ത്ത പുറത്തുവിട്ടതോടെയാണ് തീര്‍ഥാടകരും ഇക്കാര്യം അറിയുന്നത്.
ശനിയാഴ്ച കരിപ്പൂരില്‍ ചേര്‍ന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റിയോഗം ഉംറയുടെ പേരിലുള്ള അധിക തുക ഒഴിവാക്കി കിട്ടാന്‍ സഊദി മന്ത്രാലയത്തോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ഹജ്ജ് കരാര്‍ ഒപ്പുവയ്ക്കല്‍, താമസ കെട്ടിടങ്ങള്‍ കണ്ടെത്തല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് കേന്ദ്ര മന്ത്രിമാരും കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രതിനിധികളും സഊദി സന്ദര്‍ശിച്ചപ്പോഴൊന്നും പ്രശ്‌നം ഉന്നയിക്കാന്‍ ഹജ്ജ് കമ്മിറ്റിക്കായില്ലെന്ന് തീര്‍ഥാടകര്‍ പറയുന്നു. അവസരം ലഭിച്ചവര്‍ ഹജ്ജിന്റെ ആദ്യഗഡു പണം അടച്ചു കഴിഞ്ഞതിന് ശേഷമാണ് ഡിസംബറില്‍ പുറത്തിറങ്ങിയ ഗൈഡ്‌ലൈന്‍സിലെ വിവരം സംസ്ഥാന ഹജ്ജ് കമ്മിറ്റിയും പുറത്ത് പറയുന്നത്.
ഹജ്ജ് സബ്‌സിഡി എടുത്തു കളഞ്ഞതിന് പിറകെ ഉംറ തീര്‍ഥാടനത്തിന്റെ പേരിലുള്ള രണ്ടായിരം റിയാല്‍ അധികം നല്‍കേണ്ടിവരുന്നത് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ പുറപ്പെടുന്നവര്‍ക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട്. മുന്‍വര്‍ഷത്തേക്കാളും അരലക്ഷത്തോളം രൂപയാണ് ഇതുമൂലം അധികം നല്‍കേണ്ടിവരിക. കഴിഞ്ഞ വര്‍ഷം വിമാന നിരക്കിന്മേല്‍ 10,500 രൂപ സബ്‌സിഡി ലഭിച്ചിരുന്നു. രണ്ടായിരം സഊദി റിയാല്‍ അധികം നല്‍കേണ്ടിയിരുന്ന സാഹചര്യവുമുണ്ടായിരുന്നില്ല.
ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഈ വര്‍ഷം അവസരം ലഭിച്ചവരില്‍ പകുതിയിലേറെ പേരും മൂന്ന് വര്‍ഷത്തിനിടെ ഉംറ തീര്‍ഥാടനം നിര്‍വഹിച്ചവരാണ്. ഉംറയ്ക്ക് താരതമ്യേന ചെലവ് കുറവായതിനാല്‍ ഹജ്ജിന് മുന്‍പ് ഉംറ നിര്‍വഹിച്ച് വരുന്നവരാണ് കൂടുതല്‍ പേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."