HOME
DETAILS
MAL
തമിഴ്നാട്ടില്‍ പത്ത് വയസുകാരനെ കൊലപ്പെടുത്തിയ ശേഷം സഹോദരിയെ പീഡിപ്പിച്ചു
backup
February 26 2018 | 03:02 AM
കോയമ്പത്തൂര്‍: തമിഴ്നാട്ടിലെ വിഴുപ്പുരത്തെ തിരുകോവിലൂരില് 10 വയസുകാരനെ കൊലപ്പെടുത്തിയ ശേഷം അക്രമി സംഘം 14കാരിയായ സഹോദരിയെ കൂട്ടമായി പീഡിപ്പിച്ചു.
ആക്രമണത്തില്‍ വിധവയായ അമ്മ സൂര്യകലയ്ക്കും ഗുരുതരമായ പരുക്കേറ്റു. തിരിപ്പൂരിലെ ബനിയന് കമ്പനിയിലാണ് സൂര്യകല ജോലി ചെയ്തിരുന്നത്. അയല്‍വാസി രമ്യ സൂര്യകലയുടെ വീട്ടില്‍ എത്തിയപ്പോഴാണ് സൂര്യകലയും മക്കളും രക്തത്തില്‍ കുളിച്ചു കിടക്കുന്നത് കണ്ടത്. മകന് മരിച്ച നിലയിലായിരുന്നു. സൂര്യകലയുടെയും മകളുടെയും നില അതീവ ഗുരുതരമാണ്.സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലിസ് കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തു വരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."