കാക്കപ്പടയുടെ അപൂര്‍വ സംഗമം: കൗതുകമാകുന്നു
തിരുനാവായ: പട്ടര്‍നടക്കാവ് മേലെഅങ്ങാടിയില്‍ കാക്കപ്പടയുടെ 'കലപിലകള്‍' പരിസരവാസികള്‍ക്ക് ശല്യവും കൗതുകവുമാകുന്നു. കോഴിക്കാട്ട് കുന്ന് വലിയപറപ്പൂര്‍ ഭാഗത്തേക്ക് പോകുന്ന റോഡിന്റെ ഉയര്‍ന്ന പ്രദേശത്താണ് കാക്കകളുടെ അപൂര്‍വസംഗമം. ഇവിടെ ആയിരത്തിലധികം കാക്കകളാണ് വൈകിട്ടോടെ എത്തിച്ചേരുന്നത്. സന്ധ്യാസമയമാകുപ്പോഴേക്കും എത്തുന്ന കാക്കകള്‍ ശല്യമായി മാറുന്നുണ്ടെങ്കിലും മണിക്കൂറുകളോളം ഇവയെ കൗതുക ത്തോടെ നോക്കി നില്‍ക്കുന്നവരും കുറവല്ല.
ഓരോ ദിവസവും പലരും ഉണരുന്നത് കാക്കക്കൂട്ടത്തിന്റെ ക്കാ.... ക്കാ ... ശബ്ദങ്ങള്‍ കേട്ടാണെന്ന് പക്ഷി സ്‌നേഹികള്‍ പറഞ്ഞു.
പുലര്‍ച്ചെ നാലു മണിയോടെ ഇര തേടിയുള്ള പുറപ്പെടാനുള്ള ബഹളത്തില്‍ മുങ്ങുകയായി പ്രദേശം. ഇതിനിടെയില്‍ സമീപ വീടുകളില്‍ താമസിക്കുന്നവര്‍ക്ക് മൊബൈല്‍ ഫോണില്‍ സംസാരിക്കാന്‍ കാക്കകളുടെ ബഹളം കാരണം പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്ന് പരിസരവാസികള്‍ പറഞ്ഞു. അതിനിടെ പക്ഷി വേട്ടക്കെതിരേ വനം വകുപ്പ് രംഗത്ത് വന്നത് ഏറെ ആശ്വാസമാണെന്ന് പക്ഷി സ്‌നേഹിയും പൊതു പ്രവര്‍ത്തകനുമായ അലി മുഹമ്മദ് വലിയപറപ്പൂര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."