HOME
DETAILS

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

  
Web Desk
November 23, 2024 | 5:42 PM

Dubai Run Scheduled for Tomorrow

ദുബൈ: ഒരു മാസം നീണ്ട ദുബൈ ഫിറ്റ്നസ് ചലഞ്ചിന് സമാപ്‌തി കുറിച്ച് നാളെ ദുബൈ റൺ നടക്കും. ജോഗിങ് ട്രാക്കായി മാറുന്ന നഗരവീഥികളിൽ ഒരേ മനസ്സോടെ ഒഴുകുന്ന ലക്ഷക്കണക്കിന് മനുഷ്യരെയാണ് ദുബൈ റണ്ണിൽ കാണാനാവുക. നാളെ പുലർച്ചെ മുതൽ ഓട്ടക്കാർ നഗരം കീഴടക്കും. ദുബൈയിലെ ഏറ്റവും തിരക്കേറിയ റോഡായ ശൈഖ് സായിദ് റോഡ് നാളെ രാവിലെ പത്തര വരെ ഓട്ടക്കാരുടേത് മാത്രമാകും.

ദുബൈ റണ്ണിന്റെ ഏറ്റവും വലിയ സവിശേഷത ശൈഖ് സായിദ് റോഡിലെ പ്രധാന ആകർഷണങ്ങൾക്കിടയിലൂടെ ഓടാമെന്നതാണ്. ഓട്ടക്കാർക്ക് പത്തു കിലോമീറ്റർ, അഞ്ചു കിലോമീറ്റർ എന്നിങ്ങനെ റൂട്ടുകൾ ഇഷ്‌ടാനുസരണം തെരഞ്ഞെടുക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. അഞ്ചു കിലോമീറ്റർ റൂട്ട് ശൈഖ് സായിദ് റോഡിൽ മ്യൂസിയം ഓഫ് ഫ്യൂച്ചറിന് സമീപത്തു നിന്നാരംഭിച്ച്, ബുർജ് ഖലീഫ, ദുബൈ ഓപറ വഴി സഞ്ചരിച്ച് ദുബൈ മാളിനടുത്ത് അവസാനിക്കും. പത്തു കിലോമീറ്റർ റൂട്ട് മ്യൂസിയം ഓഫ് ഫ്യൂച്ചറിന് അടുത്തു നിന്ന് ആരംഭിച്ച് ദുബൈ കനാൽ ബ്രിജ് കടന്ന് ഡിഐഎഫ്‌സി ഗേറ്റിനടുത്ത് സമാപിക്കും.

ദുബൈ റണ്ണിന്റെ മുന്നൊരുക്കമെന്ന നിലയിൽ നാലു റോഡുകൾ താത്കാലികമായി അടച്ചിട്ടുണ്ട്. യാത്രക്കാർക്ക് ബദൽ മാർഗങ്ങൾ സ്വീകരിക്കണമെന്നും ആർടിഎ അറിയിച്ചിട്ടുണ്ട്. ദുബൈ റണ്ണിൽ പങ്കെടുക്കുന്നവർക്ക് സൗകര്യം ഒരുക്കുന്നതിനായി ദുബൈ മെട്രോ സമയം നീട്ടിയിട്ടുണ്ട്. നാളെ പുലർച്ചെ മൂന്നു മുതൽ അർധരാത്രി പന്ത്രണ്ടു വരെ മെട്രോയുടെ രണ്ടു ലൈനുകളും സർവീസ് നടത്തും.

Get ready for the Dubai Run, happening tomorrow! Authorities have made extensive arrangements for a smooth experience.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വിറ്റ്സർലണ്ട് റിസോർട്ടിലുണ്ടായ സ്ഫോടനം; മരണം 40 കടന്നു; മരിച്ചവരിൽ ഭൂരിഭാഗവും വിദേശികൾ

Kerala
  •  a day ago
No Image

ഭാര്യയുടെ മരണം ഏൽപ്പിച്ച ആഘാതം; മൂന്ന് മക്കളെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു

National
  •  a day ago
No Image

പൗരത്വം അറിയാൻ മനുഷ്യരുടെ പുറകിൽ മൊബൈൽ സ്കാനിങ്; ബിഹാറുകാരനെ ബംഗ്ലാദേശിയാക്കി യുപി പൊലിസ്

National
  •  a day ago
No Image

വന്ദേഭാരത് സ്ലീപ്പര്‍; ആദ്യ സര്‍വീസ് ഗുവാഹത്തി- കൊല്‍ക്കത്ത റൂട്ടില്‍

Kerala
  •  a day ago
No Image

മദ്യലഹരിയിൽ സീരിയൽ താരം ഓടിച്ച കാറിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

Kerala
  •  a day ago
No Image

അഴിമതി വിരുദ്ധ നടപടികൾ ശക്തമാക്കി സഊദി; 116 സർക്കാർ ഉദ്യോഗസ്ഥർ അറസ്റ്റിൽ

Saudi-arabia
  •  a day ago
No Image

ക്രിക്കറ്റ് ഹെൽമറ്റിൽ ഫലസ്തീൻ പതാക; കശ്മീരി താരത്തിനെതിരെ നടപടി; സംഘാടകരെയും താരത്തെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ച് പൊലിസ്

National
  •  a day ago
No Image

യുവതിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട കേസ്; പ്രതി സുരേഷ് കുമാറിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a day ago
No Image

പ്രതിഭയുള്ള താരം, അവന് അവസരം നൽകാത്തത് നാണക്കേടാണ്: മുൻ ഇന്ത്യൻ ക്യാപ്റ്റൻ

Cricket
  •  2 days ago
No Image

കോഴിക്കോട് ഗുഡ്‌സ് ഓട്ടോ ഡ്രൈവർക്ക് നേരെ ആൾക്കൂട്ട മർദനം; 15 പേർക്കെതിരെ കേസ്

Kerala
  •  2 days ago