കാലിക്കറ്റ് സര്‍വകലാശാലയുടെ അനാസ്ഥ: എസ്.ഡി.ഇ വിദ്യാര്‍ഥികള്‍ ദുരിതത്തില്‍
മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ ഓപ്പണ്‍ സ്ട്രീം വഴി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ സര്‍വകലാശാലയുടെ അനാസ്ഥയില്‍ ദുരിതത്തിലാകുന്നു. ഓരോ വര്‍ഷത്തെയും ഡിഗ്രി അപേക്ഷ മുതല്‍ പരീക്ഷ അപേക്ഷവരെയും മെറ്റീരിയല്‍ വിതരണവും കോണ്‍ടാക്ട് ക്ലാസ് നടത്തിപ്പും കാര്യക്ഷമമല്ലാത്തതാണ് വിദ്യാര്‍ഥികളെ ദുരിതത്തിലാക്കുക്കുന്നത്.
കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള ചെറുകിട ജോലിക്കാരും വീട്ടമ്മമാരും ഉദ്യോഗാര്‍ഥികളും സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ഥികളുമാണ് ഈ വിഭാഗത്തില്‍ പഠിക്കുന്നത്. ഓരോ വര്‍ഷവും വന്‍തുക ഈടാക്കി അപേക്ഷിച്ചിട്ടും ഓരോ സെമസ്റ്ററിലെയും കോണ്‍ടാക്ട് ക്ലാസുകള്‍ കൃത്യമായി നടത്താന്‍ സര്‍വകലാശാല അധികൃതര്‍ തയാറാകാത്തതാണ് വിദ്യാര്‍ഥികളെ പ്രയാസത്തിലാക്കിയിരിക്കുന്നത്. റെഗുലര്‍ വിദ്യാര്‍ഥികളേയും വിദൂരവിദ്യാഭ്യാസ വിദ്യാര്‍ഥികളെയും ഒരുമിച്ചിരുത്തി ഏകീകൃത പരീക്ഷ 2014 അഡ്മിഷന്‍ മുതല്‍ തുടങ്ങിയെങ്കിലും റെഗുലര്‍ വിദ്യാര്‍ഥികളുടെ പഠന നിലവാരത്തിലേക്ക് എസ്.ഡി.ഇ വിദ്യാര്‍ഥികളെ എത്തിക്കാന്‍ സര്‍വകലാശാലക്കായിട്ടില്ല. ആഴ്ചകളില്‍ നടത്തിയിരുന്ന കോണ്‍ടാക്ട്് ക്ലാസുകള്‍ തുടര്‍ച്ചയായി നടത്തുകയും പരീക്ഷാ തിയതിക്ക് തൊട്ടുമുന്‍പു മെറ്റീരിയല്‍ വിതരണം ചെയ്യുകയും തുടരുന്നത് വിദ്യാര്‍ഥികളുടെ പഠന നിലവാരത്തെ സാരമായി ബാധിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."