HOME
DETAILS

വടക്കാഞ്ചേരി ഉത്സവപ്രേമികളുടെ പിടിയിലമര്‍ന്നു; മതിവരാകാഴ്ച്ചകളൊരുക്കി പൂരം പെയ്തിറങ്ങി

  
backup
February 28 2018 | 03:02 AM

%e0%b4%b5%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%89%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%87%e0%b4%ae

വടക്കാഞ്ചേരി ഉത്സവപ്രേമികളുടെ പിടിയിലമര്‍ന്നു; മതിവരാകാഴ്ച്ചകളൊരുക്കി പൂരം പെയ്തിറങ്ങി
വടക്കാഞ്ചേരി: ഉത്സവപ്രേമികള്‍ക്ക് വിസ്മയ കാഴ്ചകള്‍ സമ്മാനിച്ച് വാദ്യ നാദ ഗജവീരപ്രൗഡിയുടെ യും , മനോഹര ദൃശ്യങ്ങളുടേയും നിമിഷങ്ങളൊരുക്കി ഉത്രാളിക്കാവ് പൂരം വടക്കാഞ്ചേരിയില്‍ പെയ്തിറങ്ങി. കഴിഞ്ഞ ഒരു വര്‍ഷ കാലം ദേശവാസികള്‍ മനസിനുള്ളിലെ സുന്ദര ചെപ്പില്‍ നേരിയ മൂടുപടമിട്ട് താലോലിച്ച് സൂക്ഷിച്ച പൂര മനോഹാരിത ഇന്നലെകാലത്ത് മുതല്‍ തന്നെ പെയ്തിറങ്ങാന്‍ തുടങ്ങിയപ്പോള്‍ തട്ടകമൊന്നാകെ ആവേശകൊടുമുടിയേറി.ആന ചൂരും, വാദ്യമികവും മറ്റ് വര്‍ണ്ണ കാഴ്ചകളും ഒന്നിച്ചനുഭവിച്ചു നാട്. പഞ്ചവാദ്യത്തിന്റേയും പാണ്ടിമേളത്തിന്റേയും മാസ്മരിക ലഹരിയും, എഴുന്നള്ളിപ്പിന്റേയും കുടമാറ്റത്തിന്റേയും ദൃശ്യഭംഗിയും സമന്വയിച്ച പൂര ചടങ്ങുകള്‍ ഉത്സവപ്രേമികള്‍ക്ക് അവരുടെ ഹൃദയവികാരമാണ്.
ആത്മനിര്‍വൃതിയുടെയും സംതൃപ്തി യുടെയും മാധുര്യനിറവ് പൂരം പങ്കാളികളായ മൂന്നു ദേശങ്ങളും ഉത്സവ സ്‌നേഹികള്‍ക്ക് സമ്മാനിയ്ക്കാന്‍ സൗഹൃദ മത്സരം തന്നെ നടന്നു. ഇന്ന കാലത്ത് എങ്കക്കാട് ദേശമാണ് വിശ്വപൂരത്തിന്റെ ചടങ്ങുകള്‍ക്ക് ആദ്യം തുടക്കം കുറിച്ചത്.കുനിശ്ശേരി അനിയന്‍മാരാരുടെ നേതൃത്വത്തില്‍ പഞ്ചവാദ്യവും പതിനൊന്ന് ആനകള്‍ അണിനിരന്ന എഴുന്നള്ളിപ്പും ഉത്രാളിക്കാവില്‍ ആരംഭിച്ചതോടെയാണ് പൂരചടങ്ങുകള്‍ ക്ക് നാന്ദിയായത്. തിരുവമ്പാടി ശിവസുന്ദരന്‍ തിടമ്പേറ്റി.പന്ത്രണ്ട് മണിയോടെ കുമരനെല്ലൂര്‍ ദേശത്തിന്റെ ഗജഘോഷയാത്ര കറുവണ്ണക്ഷേത്ര പരിസരത്തു നിന്നും ഉത്രാളിക്കാവിലേക്കു പുറപ്പെട്ടു.ഇതേ സമയം തന്നെ വടക്കാഞ്ചേരിദേശം കുമരക്കാട് ശിവക്ഷേത്രത്തിലെ നടപ്പുരയില്‍ ചരിത്രപ്രസിദ്ധമായ നടപ്പുര പഞ്ചവാദ്യവും എഴുന്നള്ളിപ്പും തുടങ്ങി.പരയ്ക്കാട് തങ്കപ്പന്റെ പ്രമാണത്തില്‍ രണ്ടു മണിക്കൂര്‍ നീണ്ട നാദവിസ്മയം ഉത്സവപ്രേമികളെ ആവേശത്തിന്റെ കൊടുമുടിയേറ്റി. പതിനൊന്ന് ആനകള്‍ അണിനിരന്ന എഴുന്നള്ളിപ്പില്‍ ചിറയ്ക്കല്‍ കളിദാസന്‍ തിടമ്പേറ്റി.
ഉത്രാളിക്കാവില്‍ എങ്കക്കാട് ദേശം എഴുന്നള്ളിപ്പു പൂര്‍ത്തിയാക്കി പുറത്തു കടന്നതോടെ രണ്ടിന് കുമരനെല്ലൂര്‍ ദേശത്തിന്റെ പഞ്ചവാദ്യവും എഴുന്നള്ളിപ്പും ക്ഷേത്രത്തില്‍ ആരംഭിച്ചു.പതിനൊന്ന് ഗജവീരന്മാര്‍ അണിനിരന്ന എഴുന്നള്ളിപ്പില്‍പുതുപ്പള്ളി കേശവന്‍ തിടമ്പേറ്റി. . ചോറ്റാനിക്കര വിജയന്റെ പ്രമാണത്തില്‍ പഞ്ചവാദ്യത്തിന്റെ താള വിസ്മയം കണ്ണിനും കാതിനും വിരുന്നൊരുക്കി. . ടൗണ്‍ ശിവക്ഷേത്രത്തിലെ നടപ്പുര പഞ്ചവാദ്യം പൂര്‍ത്തയാക്കി രണ്ടിന് വടക്കാഞ്ചേരി പൂരം എഴുന്നള്ളിപ്പ് ക്ഷേത്രത്തിനു പുറത്തു കടന്നു.തുടര്‍ന്ന് ദേശ പന്തലില്‍ പ്രവേശിച്ചു.
അര മണിക്കൂര്‍ പന്തലില്‍ പഞ്ചവാദ്യം നടത്തിയതിന് ശേഷം രാജകീയ പ്രൗഡിയോടെയാണ് ഉത്രാളിക്കാവിലേക്ക് പുറപ്പെട്ടത്.രാജ ഭരണ കാലത്തിന്റെ ദീപ്തസ്മരണ പുതുക്കി രണ്ട് പൊലിസ് ഓഫീസര്‍മാര്‍ തോക്കേ ന്തി എഴുന്നള്ളിപ്പിനെ അനുഗമിച്ചു. .വടക്കാഞ്ചേരി പൂരം എഴുന്നള്ളിപ്പ് ഉത്രാളിക്കാവിന് മുന്‍പില്‍ എത്തിയതോടെ വൈകിട്ട് നാലിന് കുമരനെല്ലൂര്‍ ദേശം എഴുന്നള്ളിപ്പ് പൂര്‍ത്തയാക്കി ക്ഷേത്രത്തിനു പുറത്തിറങ്ങി.
തുടര്‍ന്ന് മൂന്നു ദേശങ്ങളുടെയും ആനകള്‍ ക്ഷേത്രത്തിനു മുന്‍വശത്തെ പാടത്ത് മുഖാമുഖം അണിനിരന്ന് മേളത്തിന്റെ അകമ്പടിയില്‍ എഴുന്നള്ളിപ്പും കുടമാറ്റവും നടത്തിയപ്പോള്‍ വര്‍ണ്ണ കാഴ്ചകളുടെ കുട ചൂടി നിന്നു ദേവീ സന്നിധി. കിഴക്കൂട്ട് അനിയന്‍ മാരാര്‍ എങ്കക്കാടിനും വെള്ളിത്തിരുത്തി ഉണ്ണി നായര്‍ കുമരനെല്ലൂര്‍ ദേശത്തിനും മച്ചാട് ഉണ്ണി വടക്കാഞ്ചേരിദേശ ത്തിനും മേള പെരുക്കത്തിന് പ്രമാണിത്വം വഹിച്ചു. ഭഗവതി പൂരവും 33 ഗജകേസരി മാര്‍ അണിനിരന്ന കുട്ടി എഴുന്നള്ളിപ്പും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും, ഇതര സംസ്ഥാനങ്ങളില്‍ നി ന്നും, വിദേശീയരക്കെമുള്ളവര്‍ക്കും സുന്ദര നിറവായി. വൈകിട്ട് നടന്ന എങ്കക്കാട് ദേശത്തിന്റെ വെടിക്കെട്ട് ആകാശ വിഹായസില്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിച്ചതോടൊപ്പം വര്‍ണ്ണ കാഴ്ചകളുടേയും നിമിഷങ്ങള്‍ സമ്മാനിച്ചു.
ഇതോടെയാണ് പകല്‍ പൂര ചടങ്ങുകള്‍ സമാപിച്ചത്.. രാത്രിയിലും പൂരം ആവര്‍ ത്തനം നടന്നു. ഇന്ന് കാലത്ത് കുട്ടിയെഴുന്നള്ളിപ്പ് നടക്കും. തുടര്‍ന്ന് നടക്കുന്ന വെടിക്കെട്ടിന് കുമരനെല്ലൂര്‍ ദേശം നേതൃത്വം നല്‍കും. തുടര്‍ന്ന് പൂരചടങ്ങുകള്‍ക്ക് സമാപനം കുറിച്ച് ക്ഷേത്രത്തില്‍ ആചാരപരമായ പൊങ്ങലിടി നടക്കും. വെളിച്ചപ്പാട് പള്ളിയത്ത് മാധവന്‍ നായരുടെ നേതൃത്വത്തില്‍ ഉരലില്‍ മഞ്ഞളും, മറ്റ് ഇലകളുമടക്കം ഇടിച്ച് പ്രസാദം ഭക്തര്‍ക്ക് വിതരണം ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ നൂറ് കണക്കിന് പേരെത്തും.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  16 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  17 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  17 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  17 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  17 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  17 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  17 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  17 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  17 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  17 days ago