നിധി തേടിപ്പോയ നാലാമനും കൊല്ലപ്പെട്ടു; ഇത് റോക്കി മൗണ്ടന്‍സിന്റെ അപൂര്‍വ കഥ
ന്യൂയോര്‍ക്ക്: കാടിനുള്ളിലെ രഹസ്യനിധി തേടിപ്പോകുന്ന യുവാവിന്റെ കഥയായിരുന്നു വേണു സംവിധാനം ചെയ്ത കാര്‍ബണ്‍ എന്ന ചിത്രം പറഞ്ഞത്.
എന്നാല്‍ ഈ കഥ യാഥാര്‍ഥ്യമായാലോ, അതാണ് വടക്കേ അമേരിക്കയില്‍ സംഭവിച്ചിരിക്കുന്നത്. കഥയെ വെല്ലുന്ന യാഥാര്‍ഥ്യമാണ് വടക്കേ അമേരിക്കയിലെ റോക്കി മൗണ്ടന്‍സിനു പറയാനുള്ളത്. മലനിരകളില്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന കോടിക്കണക്കിനു രൂപയുടെ നിധിതേടി പോകുന്നവരെല്ലാം ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുകയാണ്. ഇതില്‍ നാലാമത്തെയാളും കൊല്ലപ്പെട്ട വിവരമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.
2010ലാണ് കോടീശ്വരനായ ഫോറസ്റ്റ് ഫെന്‍ 20 ലക്ഷം ഡോളര്‍(ഏകദേശം 13 കോടി ഇന്ത്യന്‍ രൂപ) റോക്കി മലനിരകളില്‍ കുഴിച്ചിട്ടിരിക്കുന്നതായി അറിയിച്ചത്. പിന്നീട് നടന്നത് പലരുടെയും നിധി തേടിയുള്ള യാത്രയായിരുന്നു. ആയിരക്കണക്കിനാളുകളാണ് നിധി അന്വേഷിച്ച് മല കയറിയത്. ഇവരില്‍ മൂന്ന് പേര്‍ മുന്‍പ് ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെടുകയുണ്ടായി. അമേരിക്കന്‍ സ്വദേശിയായ നാലാമനായ ജെഫ് മര്‍ഫിയെന്ന 53കാരനാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. വിവരാവാകാശ നിയമപ്രകാരം ഒരു ചാനലാണ് ഇതിന്റെ രേഖകള്‍ സംഘടിപ്പിച്ചത്.
4800 കിലോമീറ്റര്‍ നീളത്തിലാണ് റോക്കി മൗണ്ടന്‍സ് വ്യാപിച്ച് കിടക്കുന്നത്. ന്യൂ മെക്‌സിക്കോ, കൊളറോഡോ, മൗണ്ടാന തുടങ്ങിയ സ്ഥലങ്ങളിലായി വ്യാപിച്ചു കിടക്കുന്ന റോക്കി മലനിരകളുടെ ഭാഗങ്ങളിലാണ് ആളുകള്‍ കൂടുതലായും അന്വേഷണം നടത്തുന്നത്. 2016ലാണ് ഫെന്നിന്റെ നിധിയന്വേഷിച്ച് പോയ ആദ്യത്തെയാള്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെടുന്നത്. നിധി അന്വേഷണത്തിനിടയില്‍ മരണമടഞ്ഞ കൊളറാഡോ സ്വദേശിയായ പാസ്റ്ററുടെ ഭാര്യ ഫെന്നിന്റെ നിധി ഒരു തട്ടിപ്പാണെന്ന ആരോപണവുമായി മുന്‍പ് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഫെന്‍ അത് നിഷേധിക്കുകയായിരുന്നു.
24 വരികളുള്ള ഒരു പദ്യത്തിലൂടെ നിധി എവിടെയാണുള്ളതെന്നതിന്റെ ഒന്‍പത് സൂചനകളാണ് ഫെന്‍ നല്‍കിയിരിക്കുന്നത്. 2010 ല്‍ പുറത്തിറങ്ങിയ ത്രില്‍ ഓഫ് ദ ചേസ് എന്ന അദ്ദേഹത്തിന്റെ ആത്മകഥയിലാണ് നിധിയെക്കുറിച്ച് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."