HOME
DETAILS
MAL
മുന്നണിയില്‍ ഏകപക്ഷീയ നിലപാട് പാടില്ല
backup
March 01 2018 | 19:03 PM
മലപ്പുറം: സി.പി.ഐ സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ സി.പി.എമ്മിനും വിമര്‍ശനം. ഇടതുമുന്നണിയില്‍ എല്ലാവരും തുല്യരാണെന്നും ഏകപക്ഷീയമായി തീരുമാനം നടപ്പാക്കിയാല്‍ മുന്നണി ദുര്‍ബലമാവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്നണിയുടെ കെട്ടുറപ്പ് വലിയ പാര്‍ട്ടിയുടെ ചുമതലയാണെന്ന പരോക്ഷ പ്രസ്താവനയിലൂടെ സി.പി.ഐ ഉന്നമിടുന്നത് എല്‍.ഡി.എഫിലെ ഏറ്റവും വലിയ കക്ഷിയായ സി.പി.എമ്മിനെയാണ്. മുന്നണിയില്‍ ആരും ആരുടെയും മുകളിലല്ല. ആര്.എസ്.പിയും ജനതാദളും മുന്നണി വിട്ടത് സീറ്റ് പിടിച്ചെടുത്ത സാഹചര്യത്തിലാണെന്നും എല്‍.ഡി.എഫില്‍ നിന്നും വിട്ട് പോയവരെ തിരിച്ച് കൊണ്ടുവരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
റിപ്പോര്‍ട്ടിനു മേലുള്ള പൊതുചര്‍ച്ച ഇന്നു തുടങ്ങും. ഒന്‍പത് മണിക്കൂറും അഞ്ചുമിനുട്ടുമാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."