കുത്തിയോട്ട നേര്‍ച്ച നടക്കും; കാലാനുസൃതമായ മാറ്റം പരിശോധിക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: ആറ്റുകാല്‍ ക്ഷേത്രത്തിലെ കുത്തിയോട്ട നേര്‍ച്ച ഇത്തവണയും നടക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. നേര്‍ച്ച വിവാദമാക്കേണ്ടതില്ലെന്നും കാലാനുസൃതമായ മാറ്റം അവശ്യമെങ്കില്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
ഡി.ജി.പി ആര്. ശ്രീലേഖ കുത്തിയോട്ടത്തിനെതിരേ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. നേര്‍ച്ച കുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതാണെന്നും കുത്തിയോട്ടത്തിനെതിരെ നിയമപരമായ നടപടിയെടുക്കാവുന്നതാണെന്നും ശ്രീലേഖ പറഞ്ഞിരുന്നു.
പതിറ്റാണ്ടുകളായി നടന്നുവരുന്ന ആചാരമാണ് കുത്തിയോട്ടം. ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായ ഈ നേര്ച്ചയില് അഞ്ചു മുതല്‍ 12 വരെ വയസുള്ള ആണ്‍കുട്ടികളുടെ ശരീരത്തില്‍ കൂടി കമ്പി കുത്തിക്കയറ്റും. തുടര്‍ന്ന് ഈ മുറിവിലേക്ക് ചാരം പൊത്തും. ഇത്തരത്തില്‍ നേര്‍ച്ചയ്ക്ക് വിധേയരാവുന്ന കുട്ടികള്‍ നല്ലവരായി വളരുമെന്നും മികച്ച പഠനം കാഴ്ചവയ്ക്കുമെന്നുമാണ് വിശ്വാസം. എന്നാല്‍, കുട്ടികളുടെ സമ്മതമില്ലാതെയാണ് ഭൂരിഭാഗം മാതാപിതാക്കളും ക്ഷേത്രം ഭാരവാഹികളും കുട്ടികളെ പങ്കെടുപ്പിക്കുന്നതെന്നുമാണ് ശ്രീലേഖയുടെ അഭിപ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."