HOME
DETAILS
MAL
എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കുമുള്ള പ്രത്യേക വിചാരണ കോടതി ഇന്ന് തുടങ്ങും
backup
March 02 2018 | 19:03 PM
കൊച്ചി: എം.പിമാരും എം.എല്‍.എമാരുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസുകളുടെ വിചാരണക്കായുള്ള പ്രത്യേക കോടതി ഇന്ന് കൊച്ചിയില്‍ പ്രവര്‍ത്തനം തുടങ്ങും. എറണാകുളം ജില്ലാ കോടതിയുടെ പുതിയ കോംപ്ലക്സിലാണ് കോടതി പ്രവര്‍ത്തിക്കുക. സുപ്രിംകോടതിയുടെ ഉത്തരവ് അനുസരിച്ചാണ് ഓരോ സംസ്ഥാനത്തും ഒരു കോടതി വീതം തുറക്കുന്നത്.
ഇതോടെ എം.പിമാരും എം.എല്‍.എമാരും പ്രതികളായിട്ടുള്ള സംസ്ഥാനത്തെ എല്ലാ കേസുകളും കൊച്ചിയിലെ പ്രത്യേക കോടതിയിലേക്ക് മാറ്റും.
അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ പദവിയാണ് പ്രത്യേക കോടതിക്ക്. കൊലപാതക കേസ്, ബലാത്സംഗം, സ്ത്രീപീഡനം തുടങ്ങി സെഷന്‍സ് കോടതിക്ക് മാത്രം വിചാരണം അധികാരമുള്ള കേസുകള്‍ ആദ്യം പ്രത്യേക കോടതി പരിഗണിക്കും. ശേഷം കൊച്ചിയില്‍ തന്നെയുള്ള സെഷന്‍സ് കോടതിയിലേക്ക് മാറ്റും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."