സഊദിയില്‍ വീണ്ടും മദ്യ വേട്ട: 35,880 വൈന്‍ കുപ്പികള്‍ പിടികൂടി
റിയാദ് : ബത ചെക്ക് പോസ്റ്റില്‍ അധികൃതര്‍ നടത്തിയ തിരച്ചിലില്‍ ലോറിയില്‍ കടത്തുകയായിരുന്ന നിലയില വന്‍ മദ്യശേഖരം പിടികൂടി. രാജ്യത്തേക്ക് കടത്തുകയായിരുന്ന 35,880 കുപ്പി വൈന്‍ അടങ്ങിയ മദ്യ ശേഖരങ്ങളാണ് അധികൃതര്‍ പിടിച്ചെടുത്തത്. സാധാരണയായി ഉപയോഗിക്കുന്ന ഭക്ഷണ പദാര്‍ത്ഥം എന്ന രൂപത്തിലാണ് ഇത് കടത്താന്‍ ശ്രമം നടന്നെതെന്നു ബത കസ്റ്റംസ് ഡയരക്ടര്‍ ജനറല്‍ അബ്ദു റഹ്മാന്‍ അല മുഹന്ന പറഞ്ഞു. സൂക്ഷ്മ പരിശോധനയില്‍ 16,980 വൈന്‍ കുപ്പികള്‍ കണ്ടെത്തുകയായിരുന്നു.
സംശയത്തിന്റെ പേരില്‍ നടത്തിയ പരിശോധനയില്‍ മറ്റൊരു വാഹനത്തിലും ഇതേ രൂപത്തില്‍ 18,900 വൈന്‍ കുപ്പികള്‍ കണ്ടെത്തിയിരുന്നു. ഇത് രണ്ടും ഒരാള്‍ക്ക് വേണ്ടി കടത്തുകയായിരുന്നുവെന്നു കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. ഇതിനു തൊട്ടുമുന്‍പുള്ള ദിവസം അപൂര്‍വ്വമായ മുത്തുകള്‍ നിറഞ്ഞ ആഭരണങ്ങള്‍ കടത്താനുള്ള ശ്രമവും അധികൃതര്‍ തടഞ്ഞിരുന്നു. ഡയമണ്ട്,മരതകം,മുത്തുകള്‍ എന്നിവ കൊണ്ട് അലങ്കരിച്ച പതിനാലു കിലോ ആഭരണങ്ങളാണ് അധികൃതര്‍ പിടിച്ചെടുത്തത്. 9 കിലോ സ്വര്‍ണ്ണം,2.88 കിലോ ഡയമണ്ട്,1.57 കിലോ പ്രത്യേകമുള്ള മുത്തുകള്‍ എന്നിവ അടങ്ങിയ ആഭരണ കള്ളക്കടത്താണ് അധികൃതര്‍ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."