HOME
DETAILS

പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ് വിതരണം തുടങ്ങി

  
backup
March 04 2018 | 02:03 AM

%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5-13


കാസര്‍കോട്: പ്രൊഫഷനല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ് വിതരണം ചെയ്യുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കാസര്‍കോട് പരവനടുക്കം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പട്ടികജാതി-പട്ടികവര്‍ഗ, പിന്നാക്കക്ഷേമ മന്ത്രി എ.കെ ബാലന്‍ നിര്‍വഹിച്ചു. സംസ്ഥാനത്ത് മൊത്തം 225 വിദ്യാര്‍ഥികള്‍ക്കാണ് ഈ വര്‍ഷം ലാപ്‌ടോപ് നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു.
പട്ടികവര്‍ഗ ജനവിഭാഗങ്ങളുടെ ഉന്നമനത്തിന് പ്രത്യേകിച്ച് കുട്ടികളുടെ വിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നത്. വിദ്യാഭ്യാസ പുരോഗതിയിലൂടെ മാത്രമേ ഈ ജനവിഭാഗത്തെ സാമൂഹികമായും സാമ്പത്തികമായും സാംസ്‌കാരികമായും മുന്നിലെത്തിക്കാന്‍ കഴിയൂ. ഈ ജനതയ്ക്ക് മുന്നേറാനുള്ള ഏക ആയുധം വിദ്യാഭ്യാസമാണ്. ഈ തിരിച്ചറിവോടെയാണ് പട്ടികജാതി-പട്ടികവര്‍ഗ വിഭാഗം കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഓരോ നടപടിയും സ്വീകരിക്കുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടായത് കൊണ്ടുമാത്രം ഗോത്രവിഭാഗങ്ങള്‍ക്ക് ഗുണം ലഭിക്കില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിനും സമീപത്തു താമസിക്കുന്നതിനും ഭക്ഷണം ലഭിക്കുന്നതിനുമുള്ള സൗകര്യങ്ങള്‍ ഉണ്ടാകണം. അതിനാല്‍ എം.ആര്‍.എസുകള്‍, ഹോസ്റ്റലുകള്‍ എന്നിവ മികച്ച രീതിയില്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. കിഫ്ബി മുഖേന പട്ടികവര്‍ഗ വിഭാഗത്തിനായി 100 കോടിയുടെയും പട്ടികജാതി വിഭാഗത്തിനായി 155 കോടി രൂപയുടെയും പുതിയ പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിക്കഴിഞ്ഞു. രണ്ട് പോസ്റ്റ് മെട്രിക് ഹോസ്റ്റലുകള്‍, അഞ്ച് പ്രീമെട്രിക് ഹോസ്റ്റലുകള്‍, രണ്ട് എം.ആര്‍.എസുകള്‍, ഒരു യൂത്ത് ഹോസ്റ്റല്‍, രണ്ടു വൊക്കേഷനല്‍ ട്രെയ്‌നിങ് സെന്ററുകള്‍ എന്നിവ പട്ടികവര്‍ഗക്കാര്‍ക്ക് മാത്രമായി നിര്‍മിക്കും. പ്രീമെട്രിക് ഹോസ്റ്റലില്‍ ഒരെണ്ണം കാസര്‍കോട് ജില്ലയിലെ ബേഡഡുക്കയിലാണ്.
പട്ടികവിഭാഗങ്ങള്‍ക്കുള്ള പദ്ധതികളില്‍ മുന്തിയ പരിഗണനയാണ് വിദ്യാഭ്യാസത്തിന് നല്‍കുന്നത്. ഈ വര്‍ഷത്തെ ബജറ്റില്‍ വിദ്യാഭ്യാസത്തിന് എസ്.സി.പിയില്‍ 464 കോടി രൂപയും ടി.എസ്.പിയില്‍ 119 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. എന്‍ജിനീയറിങ് കോളജുകളില്‍ പ്രവേശനം നേടി പരീക്ഷ വിജയിക്കാതെ പുറത്തുപോകുന്ന എസ്.സി, എസ്.ടി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ ഇരുപതിനായിരത്തോളം വരുമെന്നാണ് കണക്ക്. ഇവര്‍ക്ക് റെമെഡിയല്‍ കോഴ്‌സും പ്രത്യേക സഹായവും നല്‍കി പരീക്ഷയ്ക്കു തയാറെടുപ്പിക്കുന്നതിന് ഒരു പ്രത്യേക സ്‌കീം ഈ വര്‍ഷം ആരംഭിക്കും. പട്ടികകവിഭാഗം വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ 50 ശതമാനം വര്‍ധിപ്പിച്ചു. വീണ്ടും 25 ശതമാനം കൂടി വര്‍ധിപ്പിക്കും. പട്ടികവിഭാഗക്കാരുടെ നൈപുണ്യ വികസനത്തിന് പ്രത്യേക പദ്ധതിയായി 42 കോടി രൂപയും വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എഫ്‌ഐഒ അന്വേഷണം നാടകം; പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  2 months ago
No Image

സഊദിയിലെ ട്രാഫിക് പിഴ ഇളവ് അവസാനിക്കാൻ ഇനി അ‍ഞ്ചു ദിവസം ബാക്കി

Saudi-arabia
  •  2 months ago
No Image

'പറയാത്ത വ്യാഖ്യാനങ്ങള്‍ നല്‍കരുത്,തനിക്കൊന്നും മറയ്ക്കാനില്ല': ഗവര്‍ണര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദേശം മൗലികാവകാശ ലംഘനമെന്ന് രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

ഉലുവ ആരോ​ഗ്യത്തിന് ഹാനികരം; ഗർഭിണികൾക്ക് മുന്നറിയിപ്പുമായി സഊദി അധികൃതർ

Saudi-arabia
  •  2 months ago
No Image

ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം ദുരുദ്ദേശപരം: എസ്.കെ.എസ്.എസ്.എഫ്

Kerala
  •  2 months ago
No Image

മദ്രസകള്‍ക്കെതിരായ ബാലാവകാശ കമ്മീഷന്റെ നീക്കം പ്രതിഷേധാര്‍ഹം- സമസ്ത 

latest
  •  2 months ago
No Image

'മൊഴി എടുത്തതില്‍ വലിയ പ്രതീക്ഷയില്ല, കേന്ദ്ര സര്‍ക്കാര്‍ നീക്കം വീണയെ സഹായിക്കാന്‍'; മാത്യു കുഴല്‍നാടന്‍ 

Kerala
  •  2 months ago
No Image

ട്രെയിനില്‍ ദമ്പതികളെ ബോധം കെടുത്തി കവര്‍ച്ച

crime
  •  2 months ago
No Image

പുതുക്കാട് മണലിപ്പുഴയില്‍ നിന്ന് തലയില്ലാത്ത നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  2 months ago