HOME
DETAILS

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദേശം മൗലികാവകാശ ലംഘനമെന്ന് രമേശ് ചെന്നിത്തല

  
October 13, 2024 | 2:14 PM

Ramesh Chennithala Slams Madrasa Closure Order as Human Rights Violation

തിരുവനന്തപുരം: മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദേശം മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് രമേശ് ചെന്നിത്തല. ഇത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 29, 30 എന്നിവയുടെ ലംഘനമാണ്. മതവിദ്യാഭ്യാസത്തിനുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കുന്നുണ്ടെന്നും, മതപഠനം നടത്താന്‍ താല്പര്യമുള്ളവര്‍ക്ക് അതുകൂടി ഒപ്പം കൊണ്ടുപോകാനുള്ള സംവിധാനം നിലനിര്‍ത്തണമെന്നും ചെന്നിത്തല പറഞ്ഞു. 

ഇന്ത്യന്‍ ഭരണഘടന ന്യൂനപക്ഷങ്ങള്‍ക്ക് മതപഠനത്തിനു അവകാശം നല്‍കുന്നുണ്ട്.  ബാലാവകാശ കമ്മിഷന്‍ നടത്താന്‍ ശ്രമിക്കുന്നത് ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 29, 30 എന്നിവയുടെ ലംഘനമാണ്. കേരളം ഉള്‍പ്പെടെയുള്ള മിക്ക സംസ്ഥാനങ്ങളിലും മദ്രസകളില്‍ പഠിക്കുന്ന കുട്ടികള്‍ റഗുലര്‍ സ്‌കൂളുകളിലും പോകുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇവര്‍ക്ക് ഫോര്‍മല്‍ വിദ്യാഭ്യാസത്തിനുള്ള ചുറ്റുപാടുകള്‍ മദ്രസകളില്‍ വേണമെന്നാവശ്യപ്പടുന്നത് പ്രായോഗികമല്ല. മതവിദ്യാഭ്യാസത്തിനുള്ള അവകാശം ഭരണഘടന ഉറപ്പ് നല്‍കുന്ന ഒന്നാണെന്നും, മതപഠനം നടത്താന്‍ താല്‍പര്യമുള്ളവര്‍ക്ക് വിദ്യാഭ്യാസത്തിനു ഒപ്പം അത് കൂടി കൊണ്ടുപോകാനുള്ള സംവിധാനം നിലനിര്‍ത്തണമെന്നും ചെന്നിത്തല വ്യക്തമാക്കി.

Ramesh Chennithala condemns the proposal to shut down madrasas, labeling it a blatant infringement of fundamental rights. This move sparks concern over education and minority rights, affecting thousands of students relying on these institutions.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ കുഞ്ഞുങ്ങളെ ലക്ഷ്യമിട്ട് വംശഹത്യ തുടരുന്നു; ഫലസ്തീന്‍ ജനതയുടെ നിലനില്‍പ് തന്നെ ഇല്ലാതാക്കുകയാണ് ഇസ്‌റാഈലെന്ന് യു.എന്‍ റിപ്പോര്‍ട്ട്

International
  •  a month ago
No Image

വാണിയപ്പാറയിലെ കല്ലറ തുറന്നു; രണ്ട് മൃതദേഹങ്ങള്‍ മാത്രം, പായ മൃതദേഹത്തിന്റെ അടിയില്‍ വെച്ചതെന്ന് നിഗമനം

Kerala
  •  a month ago
No Image

മരങ്ങള്‍ കടപുഴകി, വാഹനങ്ങള്‍ തകര്‍ന്നു, ഗതാഗതം തടസ്സപ്പെട്ടു; മുംബൈയില്‍ കനത്ത മഴ 

National
  •  a month ago
No Image

മയക്കുമരുന്ന് കടത്തിനെതിരെ സംയുക്ത പോരാട്ടം ശക്തമാക്കണം; അയല്‍ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ച് കേരളം

Kerala
  •  a month ago
No Image

  ഓണം വരുന്നു, വഴിമുട്ടി ബെംഗളൂരു മലയാളി; കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളെല്ലാം ഹൗസ്ഫുള്‍

National
  •  a month ago
No Image

ബിശ്വനാഥ് സിന്‍ഹ കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറി; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

Kerala
  •  a month ago
No Image

തിരുവനന്തപുരം നഗരസഭയില്‍ ബി.ജെ.പിക്ക് തിരിച്ചടി;  20 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ അസാധു, വീണ്ടും സത്യപ്രതിജ്ഞ ചെയ്യാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

Kerala
  •  a month ago
No Image

പി.എം ശ്രീ വീണ്ടും സഭയില്‍, അടിയന്തരപ്രമേയവുമായി പ്രതിപക്ഷം; മുന്‍സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് വിദ്യാഭ്യാസ മന്ത്രി, നോട്ടിസില്‍ പറയുന്ന കാര്യങ്ങള്‍ വസ്തുതാ വിരുദ്ധം

Kerala
  •  a month ago
No Image

മരണത്തിലും ഏഴുപേര്‍ക്ക് പുതുജീവന്‍ നല്‍കി പതിനാറുകാരന്‍ ജൂവിന്‍; കണ്ണീരോടെ നാട് വിടചൊല്ലി

Kerala
  •  a month ago
No Image

ഹോര്‍മുസില്‍ ഫീ പിരിക്കാന്‍ ഇറാന്‍-ഒമാന്‍ നീക്കം; നിയമോപദേശം ലഭിച്ചതായി സൂചന

International
  •  a month ago