HOME
DETAILS

'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത്  ബി.ജെ.പി എം.എല്‍.എ

  
Web Desk
October 13 2024 | 06:10 AM

BJP MLA Distributes Swords to Girls During Vijayadashami Urges Self-Defense

പട്‌ന: വിജയദശമി ആഘോഷത്തിനിടെ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത് ബി.ജെ.പി എം.എല്‍.എ. ആരെങ്കിലും ദേഹത്ത് മോശമായി സ്പര്‍ശിച്ചാല്‍ അവരുടെ കൈ വെട്ടണം എന്ന് പറഞ്ഞായിരുന്നു എംഎല്‍.എയുടെ നടപടി. ബിഹാറിലെ സിതാമര്‍ഹി ജില്ലയില്‍ ശനിയാഴ്ച നടന്ന പരിപാടിക്കിടെയായിരുന്നു സംഭവം. 

'ഏതെങ്കിലും ദുഷ്ടന്‍ നമ്മുടെ സഹോദരിമാരെ തൊടാന്‍ തുനിഞ്ഞാല്‍, ഈ വാളുകൊണ്ട് അവന്റെ കൈ വെട്ടണം' സീതാമര്‍ഹിയിലെ കപ്രോള്‍ റോഡിലെ പൂജാ പന്തലുകളിലൊന്നില്‍ സമ്മേളനത്തെ അഭിസംബോധന ചെയ്ത് മിഥിലേഷ് കുമാര്‍ പറഞ്ഞു.

'അത്തരക്കാരുടെ കൈകള്‍ വെട്ടാന്‍ നമ്മുടെ സഹോദരിമാരെ പ്രാപ്തരാക്കണം. ആവശ്യമെങ്കില്‍ ഞാനും നിങ്ങളും ഇത് ചെയ്യണം. നമ്മുടെ സഹോദരിമാര്‍ക്കെതിരെ ദുരുദ്ദേശ്യം വച്ചുപുലര്‍ത്തുന്ന എല്ലാ ദുഷ്പ്രവൃത്തിക്കാരെയും നശിപ്പിക്കണം' കുമാര്‍ പറഞ്ഞു.

തന്റെ തീരുമാനത്തെ പിന്തുണയ്ക്കാന്‍ ജനങ്ങളോട് അഭ്യര്‍ഥിച്ച സീതാമര്‍ഹി ബി.ജെ.പി എം.എല്‍.എ, തിന്മകള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ ആളുകളെ, പ്രത്യേകിച്ച് സ്ത്രീകളോട് ആവശ്യപ്പെടുകയും ചെയ്തു. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കാണ് വാളുകള്‍ വിതരണം ചെയ്തത്.

നവരാത്രി ആഘോഷത്തിന്റെ ഭാഗമായി നിരവധി ദുര്‍ഗാപൂജ പന്തലുകള്‍ സന്ദര്‍ശിക്കുകയും വാളുകള്‍ വിതരണം ചെയ്ത ചെയ്ത മിഥിലേഷ് കുമാര്‍, നിരവധി തോക്കുകളും വാളുകളും മറ്റ് ആയുധങ്ങളും വേദിയില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെട്ടിത്തൂക്കി യുവാവിന്റെ ജനനേന്ദ്രിയത്തില്‍ അടിച്ചത് 23 സ്റ്റാപ്ലര്‍ പിന്നുകള്‍; ഹണി ട്രാപ്പില്‍ കുടുക്കി ദമ്പതിമാരുടെ ക്രൂരപീഡനം, അറസ്റ്റില്‍

Kerala
  •  4 days ago
No Image

തോറ്റത് ബംഗ്ലാദേശ്, വീണത് ഇന്ത്യ; ഏഷ്യ കീഴടക്കി ലങ്കൻ പടയുടെ കുതിപ്പ്

Cricket
  •  4 days ago
No Image

പൊലിസ് യൂനിഫോമില്‍ മോഷണം; കവര്‍ന്നത് പണവും മൂന്ന് ലക്ഷം രൂപയുടെ ആഭരണങ്ങളും

National
  •  4 days ago
No Image

'ബന്ദി മോചനത്തിന് തടസ്സം നില്‍ക്കുന്നത് നെതന്യാഹു, താമസിപ്പിക്കുന്ന ഓരോ നിമിഷവും മരണതുല്യം' പ്രധാന മന്ത്രിക്കെതിരെ പ്രതിഷേധത്തിരയായി ഇസ്‌റാഈല്‍ തെരുവുകള്‍, ഖത്തര്‍ ആക്രമണത്തിനും വിമര്‍ശനം 

International
  •  4 days ago
No Image

പിങ്ക് പേപ്പറില്‍ മാത്രമാണ് സ്വര്‍ണം പൊതിയുന്നത്...! സ്വര്‍ണം പൊതിയാന്‍ മറ്റു നിറങ്ങള്‍ ഉപയോഗിക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്

Kerala
  •  4 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിക്ക് വിരുന്നുനല്‍കി ട്രംപ്; ഇസ്‌റാഈല്‍ ആക്രമണത്തിനു പിന്നാലെ യു.എസില്‍ ചര്‍ച്ച

International
  •  4 days ago
No Image

ബെക്ക് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

Asia Cup: ദുബൈയിൽ ഇന്ന് ഇന്ത്യ- പാക് പോരാട്ടം; ടിക്കറ്റ് മുഴുവനും വിറ്റ് പോയി, ആരാധകർക്കായി കർശന നിർദേശങ്ങൾ മുന്നോട്ടുവച്ചു പോലിസ്

Cricket
  •  4 days ago
No Image

ഇന്ന് ശ്രീകൃഷ്ണ ജയന്തി; ആഘോഷത്തിനൊരുങ്ങി നാട്

Kerala
  •  4 days ago
No Image

നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം; വിഷയങ്ങൾ നിരവധി; പ്രക്ഷുബ്ധമാകും

Kerala
  •  4 days ago