HOME
DETAILS

മൊകേരി കോളജിലെ കൊലവിളി മുദ്രാവാക്യം; 60 ഓളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

  
October 13, 2024 | 8:17 AM

dyfi-workers-booked-for-raising-provoking-slogans

കോഴിക്കോട്: കൊയിലാണ്ടി മുചുകുന്ന് ഗവണ്‍മെന്റ് കോളജില്‍ എം.എസ്.എഫ് പ്രവര്‍ത്തര്‍ക്കെതിരായ കൊലവിളി മുദ്രാവാക്യത്തില്‍ കേസെടുത്ത് പൊലിസ്. കാനത്തില്‍ ജമീല എം.എല്‍.എയുടെ സ്റ്റാഫ് വൈശാഖ് അടക്കം 60 ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് പൊലിസ് കേസെടുത്തത്. എം.എസ്.എഫ് നല്‍കിയ പരാതിയിലാണ് കേസെടുത്തത്. നിയമ വിരുദ്ധമായി സംഘം ചേരല്‍, ഭീഷണിപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയത്.

കാലിക്കറ്റ് സര്‍വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് കൊയിലാണ്ടി കോളജില്‍ സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസിന്റെയും മുസ് ലിം യൂത്ത് ലീഗിന്റെയും കെ.എസ്.യുവിന്റെയും എം.എസ്.എഫിന്റെയും പ്രവര്‍ത്തകര്‍ക്ക് നേരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു.

തെരഞ്ഞെടുപ്പില്‍ മത്സരിച്ച പെണ്‍കുട്ടികള്‍ ഉള്‍പ്പടെയുള്ള യു.ഡി.എസ്.എഫ് പ്രവര്‍ത്തകരെ കോളജ് തടഞ്ഞുവെക്കുന്ന സ്ഥിതിയുണ്ടായി. വോട്ടെണ്ണലിന് ശേഷം സംഘടിച്ചെത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വോട്ടെണ്ണല്‍ ഹാളില്‍ ഇരിക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കല്ലെറിയുകയും പുറത്തിറങ്ങാന്‍ സമ്മതിക്കാതെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഒടുവില്‍ കുറ്റ്യാടി പൊലിസ് എത്തിയാണ് വിദ്യാര്‍ത്ഥികളെ ഹാളില്‍ നിന്നും പുറത്തിറക്കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'തൊപ്പി ഗ്യാങ്ങി'നെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഡി.ജി.പി

Kerala
  •  a month ago
No Image

കരിപ്പൂർ സ്വർണക്കടത്ത്: കവർച്ചാ സംഘങ്ങളെയും മുതലാളിയെയും ഒരേപോലെ പറ്റിച്ചു; കാരിയർ ഉൾപ്പെടെ രണ്ടുപേർ റിമാൻഡിൽ

Kerala
  •  a month ago
No Image

നിസ്സാരമെന്ന് കരുതുന്ന ഈ ഭക്ഷണശീലങ്ങള്‍ കരളിന് വില്ലനാകാം; ഫാറ്റി ലിവര്‍ തടയാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Kerala
  •  a month ago
No Image

വെറുമൊരു അക്കൗണ്ടന്റിൽ നിന്ന് കോടികൾ മൂല്യമുള്ള കമ്പനി ഉടമയിലേക്ക്; പ്രവാസി കോശി ജോസഫിന്റെ 32 വർഷത്തെ യുഎഇ ജീവിതം പഠിപ്പിച്ച വിജയപാഠങ്ങൾ

uae
  •  a month ago
No Image

അൽ താവൂൻ ടണൽ നിർമ്മാണം; ഷാർജ-ദുബൈ റൂട്ടിൽ കടുത്ത ഗതാഗതക്കുരുക്ക്; ബദൽ വഴികളും സമയക്രമീകരണവുമായി യാത്രക്കാർ

uae
  •  a month ago
No Image

കനക സിംഹാസനം വീണ്ടെടുക്കാൻ കാനറികൾ; 'മനോഹര നിമിഷത്തിന്' തയ്യാറെന്ന് ആൻസലോട്ടി!

Football
  •  a month ago
No Image

ലോകകപ്പ് മത്സരത്തിന് തൊട്ടുമുമ്പ് ഇംഗ്ലണ്ട് ടീമിന് കനത്ത തിരിച്ചടി; താരങ്ങളുടെ ബൂട്ടുകളും പരിശീലന സാമഗ്രികളും മോഷണം പോയി

International
  •  a month ago
No Image

'അതെ, ഇതൊരു തട്ടിപ്പാണ്'; കോളർ ഐഡി സ്പൂഫിംഗ് ഉപയോ​ഗിച്ച് യുഎഇയിൽ പുതിയ തരം തട്ടിപ്പ്; ജാഗ്രതാ നിർദ്ദേശവുമായി സുരക്ഷാ വിദഗ്ധർ

uae
  •  a month ago
No Image

മുസ്‌ലിം ബൂത്തില്‍ ബി.ജെ.പിക്ക് 97% വോട്ട്!; പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ 'അസ്വാഭാവിക കണക്കുകള്‍' പുറത്ത് 

National
  •  a month ago
No Image

പിലാത്തറ സ്വര്‍ണം പൊട്ടിക്കല്‍: ബി.ജെ.പി പ്രാദേശിക നേതാവ് പിടിയില്‍, പ്രതികള്‍ സഞ്ചരിച്ച 2 വാഹനങ്ങളും കസ്റ്റഡിയില്‍

Kerala
  •  a month ago