HOME
DETAILS

'മൊഴി എടുത്തതില്‍ വലിയ പ്രതീക്ഷയില്ല, കേന്ദ്ര സര്‍ക്കാര്‍ നീക്കം വീണയെ സഹായിക്കാന്‍'; മാത്യു കുഴല്‍നാടന്‍ 

  
October 13, 2024 | 1:18 PM

Central Government Disappoints Fails to Support Neekkom Veenay

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണയ്‌ക്കെതിരായ അന്വേഷണത്തില്‍ പ്രതീക്ഷയില്ലെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ വീണാ വിജയന്റെ മൊഴിയെടുത്ത സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എംഎല്‍എ.

വീണയുടെ മൊഴി എടുത്തതില്‍ പ്രതീക്ഷയില്ലെന്നും, കേന്ദ്ര സര്‍ക്കാരിന്റെ നീക്കം വീണയെ സഹായിക്കാനാണെന്നും, ഈ വിഷയം ഗൗരവമായി കണ്ടിരുന്നെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഇ.ഡി അന്വേഷണം ഏര്‍പ്പെടുത്തുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ബിജെപിയും ആര്‍എസ്എസുമായും ഉണ്ടാക്കിയ അന്തര്‍ധാര സജീവമാണ്. പ്രതീക്ഷ കോടതിയില്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ഹൈക്കോടതിയുടെ മുമ്പിലുണ്ടായിരുന്ന വസ്തുതകളെ അടിസ്ഥാനമാക്കി വിധി പറഞ്ഞിരുന്നുവെങ്കില്‍ അത് ഒരു പക്ഷെ എക്‌സാലോജിക്കിനും മുഖ്യമന്ത്രിയുടെ മകള്‍ക്കും തല്‍ഫലമായി മുഖ്യമന്ത്രിക്കും വലിയ തിരിച്ചടിയാകുമായിരുന്നു. ഈ ഘട്ടത്തിലാണ് കേന്ദ്രസര്‍ക്കാര്‍ അന്വേഷണം ഏറ്റെടുക്കുകയാണെന്ന് പ്രഖ്യാപിച്ചത്. അതേസമയം കേന്ദ്ര സര്‍ക്കാരിന് ആത്മാര്‍ഥത ഉണ്ടായിരുന്നെങ്കില്‍ നടപടി നേരെത്തെ ഉണ്ടാകുമായിരുന്നു. സത്യത്തിന് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും എംഎല്‍എ വ്യക്തമാക്കി.

ധാതുമണല്‍ ഖനനത്തിനും ഭൂമി കൈവശം വെക്കാനും സിഎംആര്‍എല്‍ എന്ന സ്വകാര്യ കമ്പനിക്ക് വഴിവിട്ട് സഹായം ചെയ്തതിലൂടെ മുഖ്യമന്ത്രിയുടെ മകളുടെ അക്കൗണ്ടിലേക്ക് മാസപ്പടി നല്‍കിയെന്നതടക്കം ആരോപണങ്ങള്‍ മാത്യുകുഴല്‍നാടന്‍ ഉന്നയിച്ചിരുന്നു.

Disappointment grows as the central government fails to provide adequate support to Neekkom Veenay, sparking widespread concern and debate. For more information on this developing story, consider searching online for updates.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കനത്ത മഴക്കെടുതി: ഗുജറാത്ത് സർക്കാരിൻ്റെ ധനസഹായത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കർഷകർ

National
  •  7 days ago
No Image

കേരള സർവകലാശാലയിലെ ജാതി അധിക്ഷേപം; വിദ്യാർഥിയുടെ പരാതിയിൽ അടിയന്തര അന്വേഷണത്തിന് നിർദേശം നൽകി മന്ത്രി ആർ. ബിന്ദു

Kerala
  •  7 days ago
No Image

ശൂന്യവേതന അവധി; സർവീസിൽ തിരികെ പ്രവേശിക്കാത്ത ജീവനക്കാർക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ധനവകുപ്പ്

Kerala
  •  7 days ago
No Image

പോപ്പുലർ ഫ്രണ്ടിന്റെ മഞ്ചേരിയിലെ ഗ്രീൻ വാലി അക്കാദമിയടക്കം 67 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇ.ഡി

Kerala
  •  7 days ago
No Image

നിയന്ത്രണം വിട്ട കാർ മതിൽ തകർത്ത് 20 അടി താഴ്ചയിലേക്ക് മറിഞ്ഞു: ഡ്രൈവർക്ക് ഗുരുതര പരുക്ക്

Kerala
  •  7 days ago
No Image

സൗത്ത് ആഫ്രിക്കൻ പരമ്പരക്ക് മുമ്പേ ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്

Cricket
  •  7 days ago
No Image

വന്ദേഭാരതിൽ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവം; വിമർശനത്തിന് പിന്നാലെ പിൻവലിച്ച പോസ്റ്റ് ഇംഗ്ലീഷ് പരിഭാഷയോടെ വീണ്ടും പങ്കുവെച്ച് ദക്ഷിണ റെയിൽവേ

Kerala
  •  7 days ago
No Image

ബെം​ഗളൂരുവിൽ ബൈക്ക് ടാക്‌സി യാത്രയ്ക്കിടെ ലൈംഗികാതിക്രമ ശ്രമം: യുവതിയുടെ പരാതിയിൽ ഡ്രൈവർക്കെതിരെ കേസ്

National
  •  7 days ago
No Image

ഞാൻ റൊണാൾഡൊക്കൊപ്പം കളിച്ചിട്ടുണ്ടെങ്കിലും ചരിത്രത്തിലെ ഏറ്റവും മികച്ച താരം മറ്റൊരാളാണ്: ലിവർപൂൾ താരം

Football
  •  7 days ago
No Image

'ദുബൈ മെട്രോയിലെ ഒരു സാധാരണ ദിവസം'; പുരോഗതിയുടെ കാഴ്ച പങ്കുവെച്ച് ഷെയ്ഖ് മുഹമ്മദ്

uae
  •  7 days ago