HOME
DETAILS

ഉലുവ ആരോ​ഗ്യത്തിന് ഹാനികരം; ഗർഭിണികൾക്ക് മുന്നറിയിപ്പുമായി സഊദി അധികൃതർ

  
October 13, 2024 | 2:09 PM

Fenugreek is harmful to health Saudi authorities warn pregnant women

റിയാദ്: ഉലുവ അടങ്ങിയിട്ടുള്ള ടോണികുകള്‍ അമിതമായ അളവില്‍ കഴിക്കരുതെന്ന് ഗര്‍ഭിണികള്‍ക്ക് നിര്‍ദ്ദേശം നല്‍കി സഊദി ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍. ദിവസവും 5 മുതല്‍ 10 ഗ്രാം വരെ മാത്രമെ ഉലുവ ഉപയോ​ഗിക്കാവൂ എന്ന് അതോറിറ്റി അറിയിച്ചു. 

ട്രിഗോണെല്ല ഫോനം-ഗ്രേകം എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന ഉലുവ വിശപ്പ് വര്‍ധിപ്പിക്കുകയും ദഹനം സുഗമമാക്കുകയും ചെയ്യുന്നതും ധാരാളം പോഷകങ്ങളും ഉള്ളതാണ്. ഗര്‍ഭിണികള്‍ക്ക് പ്രസവശേഷം മുലപ്പാല്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും ഉലുവ സഹായകരമാണ്. എന്നാല്‍ ഗര്‍ഭകാലത്ത് ഇതിന്‍റെ ഉപയോഗം പരിമിതപ്പെടുത്തണമെന്നാണ് സഊദി ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ നിര്‍ദ്ദേശം. 

പ്രമേഹ മരുന്നുകൾ, രക്തം കട്ടിയാക്കുന്ന മരുന്നുകൾ, കൊളസ്ട്രോൾ കുറയ്ക്കുന്ന മരുന്നുകൾ എന്നിവയുമായി ഉലുവ ഇടപെടുന്നതിന് സാധ്യതയുണ്ട്. ചെറു പയർ, നിലക്കടല തുടങ്ങിയ പയർവർഗങ്ങൾ അലർജിയുള്ളവരിൽ ഉലുവ അലർജി ഉണ്ടാക്കാവുന്നതാണ്. ശസ്ത്രക്രിയയ്ക്ക് രണ്ടാഴ്ച മുൻപ് എങ്കിലും ഉലുവ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അറിയിച്ചു. കാരണം ഇത് രക്തസ്രാവം വർധിപ്പിക്കുന്നതിന് കാരണമാകാൻ സാധ്യതയുള്ളതിനാലാണ്.

ഉലുവയ്ക്ക് ഗുണങ്ങളേറെയാണെങ്കിലും ഇത് അമിതമായ അളവില്‍ കഴിക്കുമ്പോള്‍ പല ദോഷങ്ങൾക്കും കാരണമാകും. വയര്‍ വീര്‍ത്ത അവസ്ഥ, ഗ്യാസ്, ഛര്‍ദ്ദി, വയറിളക്കം എന്നിവ ഉലുവയുടെ അമിത ഉപയോഗം മൂലം ഉണ്ടാക്കാനിടയുണ്ട്. ആരോഗ്യ വിദഗ്ധരെ കണ്‍സള്‍ട്ട് ചെയ്ത ശേഷം ഉലുവ കഴിക്കണമെന്ന് അതോറിറ്റി അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്മയെ പരിചരിക്കാനെത്തിയ ഹോം നേഴ്സിനെ പീഡിപ്പിച്ചതായി പരാതി; മകൻ അറസ്റ്റിൽ

Kerala
  •  3 days ago
No Image

ഇത് 'വിരാട ചരിത്രം'; സച്ചിൻ്റെ റെക്കോർഡ് തകർത്തു, ഏകദിനത്തിൽ 52-ാം സെഞ്ച്വറി

Cricket
  •  3 days ago
No Image

ഈദുൽ ഇത്തിഹാദ്: ആഘോഷങ്ങൾക്കായി ഒരുങ്ങി ദുബൈ, നഷ്ടപ്പെടുത്തരുത് ഈ അവസരങ്ങൾ

uae
  •  3 days ago
No Image

അതിജീവിതയെ അപമാനിച്ചെന്ന് പരാതി; രാഹുൽ ഈശ്വർ പൊലിസ് കസ്റ്റഡിയിൽ

Kerala
  •  3 days ago
No Image

പ്രവാസികൾക്ക് സന്തോഷവാർത്തയുമായി എയർ ഇന്ത്യ എക്സ്പ്രസ്: കുവൈത്തിൽ നിന്ന് കോഴിക്കോട്, കണ്ണൂർ സർവിസുകൾ ഉടൻ; ബുക്കിംഗ് ആരംഭിച്ചു

latest
  •  3 days ago
No Image

മഴ മുന്നറിയിപ്പ് പുതുക്കി; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

മലമ്പുഴയിൽ പുലി; ജാഗ്രതാ നിർദേശം; സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ വനം വകുപ്പ്

Kerala
  •  3 days ago
No Image

2036ലെ ഒളിംപിക്‌സിന് തിരുവനന്തപുരത്ത് വേദിയൊരുക്കും, മികച്ച മൂന്ന് നഗരങ്ങളിലൊന്നാക്കും; വമ്പര്‍ വാഗ്ദാനങ്ങളുമായി ബി.ജെ.പി പ്രകടനപത്രിക

Kerala
  •  3 days ago
No Image

രാഹുലിന്റെ പാലക്കാട്ടെ ഫ്‌ളാറ്റില്‍ പരിശോധന; പരാതിക്കാരി ഫ്‌ളാറ്റില്‍ വന്ന  ദിവസത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചില്ല, സമീപത്തെ സി.സി.ടി.വികളും പരിശോധിക്കും

Kerala
  •  3 days ago
No Image

ബാബരി മസ്ജിദ് തകര്‍ത്ത ദിവസം 'ശൗര്യ ദിവസ്' ആയി ആചരിക്കാന്‍ നിര്‍ദ്ദേശവുമായി രാജസ്ഥാന്‍ സര്‍ക്കാര്‍; വിമര്‍ശനത്തിന് പിന്നാലെ പിന്‍വലിച്ചു

National
  •  3 days ago