ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ ബി.ജെ.പിയെ പരാജയപ്പെടുത്തും: ബി.എസ്.പി
ന്യൂഡല്‍ഹി: ബി.ജെ.പി മുന്നേറ്റം തടയാന്‍ മറ്റു കക്ഷികള്‍ക്ക് പിന്തുണയുമായി ബി.എസ്.പി. ഉത്തര്‍ പ്രദേശിലെ ഖൊരക്പൂര്‍, ഫുല്‍പൂര്‍ ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ബി.എസ്.പി മത്സരിക്കില്ല. പകരം ഈ രണ്ടുമണ്ഡലങ്ങളിലും ബി.ജെ.പി സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ പ്രവര്‍ത്തകര്‍ക്കു നിര്‍ദേശം നല്‍കുമെന്ന് ബി.എസ്.പി നേതാവും മുന്‍മുഖ്യമന്ത്രിയുമായ മായാവതി അറിയിച്ചു.
മുഖ്യമന്ത്രിയായി യോഗി ആദിത്യ നാഥും ഉപമുഖ്യമന്ത്രിയായി കേശവ പ്രസാദ് മൗര്യയും ചുമതലയേറ്റതോടെയാണ് ഉത്തര്‍പ്രദേശിലെ ഖൊരക്പൂര്‍, ഫുല്‍പൂര്‍ ലോക്‌സഭാ സീറ്റുകളില്‍ ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. യോഗി ആദിത്യനാഥ് അഞ്ചുതവണ തുടര്‍ച്ചായി തെരഞ്ഞെടുക്കപ്പെട്ട മണ്ഡലമാണ് ഖൊരക്പൂര്‍. ഈ മാസം 11നാണ് ഇവിടെ വോട്ടെടുപ്പ്. ഖൊരക്പുരില്‍ ഉപേന്ദ്രദത്ത് ശുക്ലയും ഫുല്‍പൂരില്‍ കൗശലേന്ദ്ര സിങ്ങ് പട്ടേലുമാണ് ബി.ജെ.പി സ്ഥാനാര്‍ഥികള്‍. എസ്.പി സ്ഥാനാര്‍ഥികളായി നരേന്ദ്ര പ്രതാപ് സിങ്ങ് പട്ടേലും പ്രവിണ്‍ നിഷാധ് എന്നിവരും സുരേന്ദ്രകരീം, മനീഷ് മിശ്ര എന്നിവര്‍ കോണ്‍ഗ്രസ്ഥാര്‍ഥികളായും മത്സസരരംഗത്തുണ്ട്.
അതേസമയം, തെരഞ്ഞെടുപ്പില്‍ എസ്.പി സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കാനും ലോക്‌സഭാതെരഞ്ഞെടുപ്പില്‍ സഖ്യംചേര്‍ന്ന് മത്സരിക്കാനും ബി.എസ്.പി തീരുമാനിച്ചെന്ന റിപ്പോര്‍ട്ടുകള്‍ മായാവതി നിഷേധിച്ചു.
ഉത്തര്‍പ്രദേശില്‍ ബി.എസ്.പിക്ക് ഒരുരാഷ്ട്രീയപ്പാര്‍ട്ടിയുമായും സഖ്യമില്ലെന്നും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.എസ്.പിയും എസ്.പിയും ഒന്നിച്ചുമത്സരിക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും മായാവതി അറിയിച്ചു.
ആരുമായും ഇതുവരെ സഖ്യത്തിലേര്‍പ്പെട്ടിട്ടില്ലെന്നു വാര്‍ത്താസമ്മേളനം വിളിച്ചു വ്യക്തമാക്കിയെങ്കിലും സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യം രൂപീകരണ സാധ്യത അവര്‍ തള്ളിക്കളഞ്ഞില്ല.
ഏതെങ്കിലും പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെടാനുള്ള സാധ്യതകള്‍ സീറ്റുവിഭജനവുമായി ബന്ധപ്പെട്ട ധാരണയ്ക്കനുസരിച്ചിരിക്കുമെന്നായിരുന്നു ഇതുസംബന്ധിച്ച മായാവതിയുടടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."