കോളനിയിലെ ശോചനീയാവസ്ഥ മനസിലാക്കാന്‍ സര്‍വേയുമായി വിദ്യാര്‍ഥികള്‍
താമരശേരി: കൈതപ്പൊയില്‍ എം.ഇ.എസ് ഫാത്തിമാ റഹീം സെന്‍ട്രല്‍ സ്കൂളിലെ വിവിധ ക്ലബുകളുടെ നേതൃത്വത്തില്‍ കോടഞ്ചേരി പഞ്ചായത്തിലെ കോളിക്കുന്ന് ഹരിജന്‍ കോളനി കേന്ദ്രീകരിച്ച് വിദ്യഭ്യാസ സര്‍വേയും ആരോഗ്യ ശുചിത്വ ബോധവല്‍ക്കരണവും നടത്തി. പ്രാഥമിക പഠനം പോലും പൂര്‍ത്തിയാക്കാത്ത വിദ്യാര്‍ഥികളെ ദത്തെടുത്ത് തുടര്‍പഠനത്തിന് സഹായം ചെയ്യുന്ന പ്രവര്‍ത്തനത്തിന് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ചു.
കോളനി മൂപ്പന് കരുമത്തനുമായി വിദ്യാര്‍ഥികള്‍ സംവദിച്ചു. തെങ്ങില്‍ നിന്ന് വീണ് രണ്ട് കാലും തളര്‍ന്ന് കിടപ്പിലായ സുരേഷിന് ഉപജീവന മാര്‍ഗത്തിനുള്ള ഫണ്ട് ശേഖരണത്തിന് വിദ്യാര്‍ഥികള്‍ തുടക്കം കുറിച്ചു. വിദ്യാര്‍ഥികള്‍ സ്വരൂപിച്ച നിത്യോപയോഗ സാധനങ്ങള്‍, കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍ എന്നിവ കോളനി നിവാസികള്‍ക്ക് വിദ്യാര്‍ഥികള്‍ കൈമാറി. വാര്‍ഡ് മെംബര്‍ ജമീല അസീസ്, സ്കൂള്‍ മാനേജര്‍ കെ.എം.ഡി മുഹമ്മദ്, ഷൈനി അഗസ്റ്റിന്, വിദ്യാര്‍ഥികളായ ഷബീബ് ടി.പി, മിന്‍ഹാജ്, അല്‍ത്താഫ് ,ഹസീം, ഇഷ, റിയ, ലുലു നാഫിയ,ഹിസാന നേതൃത്വം നല്കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."