സഊദിയില്‍ ആരോഗ്യ മേഖലയില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നു
ജിദ്ദ: ആരോഗ്യ മേഖലയില്‍ സമ്പൂര്‍ണ സഊദിവല്‍ക്കരണം യാഥാര്‍ഥ്യമാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ ആലോചന തുടങ്ങി. ഇതിനു മുന്നോടിയായി ആരോഗ്യ മേഖലയിലെ മാനവശേഷിയെ കുറിച്ച് വിശദമായ പഠനം ആരംഭിച്ചു.
ആരോഗ്യ മേഖലക്ക് ആവശ്യമായ മെഡിക്കല്‍ കോഴ്‌സുകള്‍ യൂനിവേഴ്‌സിറ്റികള്‍ ആരംഭിക്കുമെന്ന് സഊദി കമ്മിഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യാലിറ്റീസ് സെക്രട്ടറി ജനറല്‍ ഡോ. അയ്മന്‍ അബ്ദു പറഞ്ഞു.
ആരോഗ്യ മേഖലയിലെ മാനവശേഷി വരും ദശകത്തില്‍ എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യ മേഖലയില്‍ വിദേശികളെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഇതുവഴി തൊഴിലില്ലായ്മാ നിരക്ക് കുറയ്ക്കാന്‍ കഴിയും. തൊഴില്‍ വിപണിയുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായ കോഴ്‌സുകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് നേരത്തെ ഹെല്‍ത്ത് സയന്‍സസ് കോളജ് പ്രിന്‍സിപ്പല്‍മാരുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു.
കോഴ്‌സുകളുടെ നിലവാരം ഉയര്‍ത്തുന്നതിനെ കുറിച്ചും ഫാര്‍മസി, നഴ്‌സിങ്, അപ്ലൈഡ് മെഡിക്കല്‍ കോഴ്‌സുകളില്‍ ചേരുന്നതിന് സഊദി യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനെ കുറിച്ചുമായിരുന്നു ചര്‍ച്ച.
അതിനിടെ ഗ്രാമങ്ങളിലും ചെറുനഗരങ്ങളിലും ജോലി ചെയ്യുന്നതിന് മെഡിക്കല്‍ ബിരുദധാരികളെ പ്രോത്സാഹിപ്പിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും സഊദികള്‍ക്ക് തൊഴില്‍ നല്‍കുന്ന ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് മാനവശേഷി വികസന നിധിയില്‍നിന്ന് സാമ്പത്തിക സഹായം നല്‍കണമെന്നും ശില്‍പശാലയില്‍ പങ്കെടുത്തവര്‍ ശുപാര്‍ശ ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."