ഐ.എസ്.എല്‍ ആദ്യ സെമി ഇന്ന്; പുനെയും ബംഗളൂരുവും നേര്‍ക്കുനേര്‍
പൂനെ: ഐ.എസ്.എല്‍ നാലാം പതിപ്പിലെ ആദ്യ സെമിഫൈനല്‍ പോരാട്ടത്തിന് ഇന്ന് പൂനെയിലെ ശ്രീ ശിവ് ഛത്രപതി സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് മൈതാനത്ത് പന്തുരുളും. ശക്തരായ പൂനെ സിറ്റി എഫ്.സിയും ബംഗളൂരു എഫ്.സിയും തമ്മിലാണ് ആദ്യ ആദ്യപാദ സെമി പോരാട്ടം. സീസണ്‍ മുഴുവന്‍ മികച്ച പ്രകടനം നടത്തിയാണ് ആദ്യമായി ഐ.എസ്.എല്‍ കളിക്കുന്ന ബംഗളൂരു എഫ്.സി സെമിയില്‍ ഇടം നേടിയത്. എഫ്.സി പൂനെ സിറ്റിയാകട്ടെ കഠിന പ്രയത്‌നത്തിലൂടെ ഇതാദ്യമായും. പോരാട്ടത്തില്‍ ഇരു ടീമുകളും ഒന്നിനൊന്നു മെച്ചമായതിനാല്‍ ഒരു മികച്ച മത്സരത്തിന് വേദി സാക്ഷ്യം വഹിക്കും. സീസണില്‍ ഇത് മൂന്നാം തവണയാണ് ഇരു ടീമും ഏറ്റുമുട്ടുന്നത്. കളിയില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ പറ്റിയ സമയം ഇതല്ല.
അത് ടീമിന് ഗുണം ചെയ്യില്ല. ഇനി വളരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇന്ന് നടക്കുന്ന മത്സരത്തില്‍ ഒന്നും തീരുമാനിക്കപ്പെടില്ല. രണ്ട് മത്സരങ്ങള്‍ ഉണ്ട്. അതില്‍ രണ്ടിലും നന്നായി കളിക്കേണ്ടിയിരിക്കുന്നു.' പൂനെ കോച്ച് റാങ്കോ പൊപോവിച് വാര്‍ത്താ സമ്മേളനത്തില്‍ നയം വ്യക്തമാക്കി. പരമാവധി ഗോളുകള്‍ അടിക്കുക. ഏറ്റവും കുറച്ച് ഗോളുകള്‍ വാങ്ങുക. അത് ചെയ്യാന്‍ കഴിഞ്ഞാല്‍ ഞങ്ങള്‍ ഫൈനലിലേക്ക് എത്തും. ഇതുവരെ ഞങ്ങള്‍ മികച്ച കളിയായിരുന്നു. അത് പോലെ തന്നെ ഈ മത്സരത്തിലും കളിക്കും. ടീമിന്റെ തന്ത്രത്തെ കുറിച്ച് ചോദിച്ചപ്പോള്‍ പൊപോവിചിന്റെ മറുപടി ഇതായിരുന്നു. അവസാന മത്സരത്തില്‍ മാര്‍സലീന്യോവിന് കളിക്കാനായിരുന്നില്ല. എന്നാല്‍ സെമിയില്‍ മാര്‍സലിന്യോയും എമില്യാനോ അല്‍ഫാരോയും ഉണ്ടാവും.
ഇവരുടെ കാര്യം ചോദിച്ചപ്പോള്‍ മെസിയും സുവാരസുമില്ലാത്ത ബാര്‍സലോണയെ പോലാകും എന്നായിരുന്നു പൊപോവിച്ചിന്റെ മറുപടി. പൂനെയില്‍ നടന്ന മത്സരത്തില്‍ നേരത്തെ ബംഗളൂരു 3-1 ന് പൂനെ സിറ്റിയെ തോല്‍പ്പിച്ചിരുന്നു. പൂനെയുമായുള്ള മത്സരം ഞങ്ങള്‍ അത്ര ലളിതമായി കാണുന്നില്ല എന്നായിരുന്നു ബംഗളൂരുവിന്റെ അസിസ്റ്റന്റ് കോച്ച് നൗഷാദ് മൂസയുടെ അഭിപ്രായം. പൂനെ മികച്ച ടീമാണ്. നേരത്തെ നടന്ന മത്സരത്തില്‍ അവര്‍ ഒരു ഗോളിന് മുന്നിട്ട് നില്‍ക്കുകയായിരുന്നു. ഒരാള്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോയ ശേഷമാണ് ഞങ്ങള്‍ മൂന്നു ഗോളുകള്‍ തിരിച്ചടിത്തത്. നൗഷാദ് പറഞ്ഞു.
പൂനെയുടെ മുന്നേറ്റ നിര മികച്ചതാണ്. എന്നാല്‍ അവരുടെ പ്രതിരോധത്തെ കുറിച്ച് അത്ര നല്ല അഭിപ്രായമല്ല. അത് തന്നെയായിരിക്കും ബംഗളൂരുവിന്റെ നോട്ടവും. സെമിയിലെ ആദ്യ പാദം എതിരാളികളുടെ മൈതാനിയില്‍ കളിക്കുന്നത് പ്രശ്‌നമല്ലെന്നും എവേ മത്സരങ്ങളില്‍ തങ്ങള്‍ മികച്ച കളിയാണ് ഇതുവരെ കാഴ്ചവെച്ചതെന്നും ഇവിടെയും അത് തുടരാനാണ് ടീമിന്റെ ശ്രമമെന്നും നൗഷാദ് മൂസ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."