'നിര്‍മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണം'
വടകര: സംസ്ഥാനത്ത് ലക്ഷക്കണക്കിന് തൊഴിലാളികള്‍ തൊഴില്‍ ചെയ്തുവരുന്ന നിര്‍മാണമേഖല അനുദിനം തകര്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ പ്രതിസന്ധി പരിഹരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് കേരള നിര്‍മാണ തൊഴിലാളി കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി) വടകര മേഖല നേതൃയോഗം ആവശ്യപ്പെട്ടു.
ജോലി സ്ഥിരത തന്നെ ഭീഷണിയിലായ ഘട്ടത്തില്‍ തൊഴിലാളികളുടെ ക്ഷേമനിധി അംശാദായ തുക ഇരുപതില്‍ നിന്ന് അന്‍പത് രൂപയാക്കി വര്‍ധിപ്പിച്ച നടപടി പുന:പരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംഘടനയുടെ വടകര മേഖലാ സമ്മേളനം ഫിബ്രവരി 13ന് ഉച്ചയ്ക്ക് രണ്ടിന് വടകര മര്‍ച്ചന്റ് അസോസിയേഷന് ഹാളില്‍ നടത്തുവാന്‍ തീരുമാനിച്ചു.
ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി കെ.എന്‍.എ അമീര്‍ ഉദ്ഘാടനം ചെയ്തു. വടകര മേഖല പ്രസിഡന്റ് പറമ്പത്ത് ദാമോദരന്‍ അധ്യക്ഷനായി. പി.എസ് പ്രകാശന്, എം.കെ കൗസു, ഷൈജു ചള്ളയില്‍, ചന്ദ്രന് ചാലില്‍, ദാസന് പതിയാരക്കര, വി.കെ ബാലന്, ഫൈസല്‍ തങ്ങള്‍ സംസാരിച്ചു. മീത്തല്‍ നാസര്‍ സ്വാഗതവും എം.വി വത്സന് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."